തനിക്ക് നഷ്ടപ്പെട്ടു പോയ മലയാള സിനിമയിലെ ക്ലാസിക് ചിത്രത്തെക്കുറിച്ച് നടൻ വിനീത് .ഭരതൻ സംവിധാനം ചെയ്ത വൈശാലിയിൽ തന്നെയാണ് അദ്ദേഹം ഋശ്യശൃംഗന്റെ റോളിൽ കാസ്റ്റ് ചെയ്യാനിരുന്നതെന്നും എന്നാൽ വൈശാലി ആരംഭിച്ചപ്പോൾ ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമയുടെ തമിഴ് പതിപ്പിന് വേണ്ടി ഡേറ്റ് നൽകി പോയതു കൊണ്ട് അത് സാധ്യമായില്ലെന്നും വിനീത് പറയുന്നു. കൂടാതെ സിനിമയിലെ തന്റെ ബന്ധുക്കളായ പത്മിനി സുകുമാരി ശോഭന എന്നിവരെക്കുറിച്ച് വിനീത് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ ഇതാദ്യമായി മനസ്സ് തുറക്കുകയാണ്.
‘ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. സിനിമയുടെ കഥയും, സന്ദർഭവും,അഭിനയിക്കേണ്ട വിധവും എല്ലാം ഭരതേട്ടൻ വിശദമായി പറഞ്ഞു തന്നു. ഋഷ്യശൃംഗന്റെ ഒപ്പമുള്ള മാൻപേടയ്ക്ക് പകരമായി അവിടെയുള്ള പശുക്കുട്ടിയെ കൂടെ നിർത്തി ഫോട്ടോയും എടുത്തു. ‘ഋഷ്യശ്യംഗൻ’ എന്ന് പേരിട്ടിരുന്ന ആ പ്രോജക്റ്റ് നടന്നില്ല. രണ്ടു വർഷം കഴിഞ്ഞ് ‘വൈശാലി’ എന്ന പേരിൽ ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ ‘ഇടനാഴിയില്‍ ഒരു കാലൊച്ച’യുടെ തമിഴ് പതിപ്പിനു വേണ്ടി എന്റെ ഡേറ്റ് ബ്ലോക് ആയി പോയിരുന്നു. അച്ഛന്റെ ചേട്ടന്റെ ഭാര്യയാണ് പപ്പി അമ്മ. പപ്പി അമ്മയുടെ സഹോദരന്റെ മകളായ ശോഭന എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ്. ‘ജന്മാന്തര’ങ്ങളിൽ ആണ് ഞാനും ശോഭനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത് . വർഷങ്ങൾക്ക് ശേഷമാണ് ‘മാനത്തെ വെള്ളിത്തേരിൽ’ നായനും, നായികയുമായത്’. വിനീത് പറയുന്നു
Post Your Comments