CinemaGeneralLatest NewsMollywoodNEWS

രാവിലെ ആറിന് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തണം, സിനിമയല്ല സീരിയല്‍ : തുറന്നു പറഞ്ഞു ശരണ്യ ആനന്ദ്

സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസം എന്ന് പറഞ്ഞാൽ മിക്ക സീനുകളും വീടിന്‍റെ അകത്തളത്തിലോ, ഓഫീസിലോ മറ്റുമായി ഒതുങ്ങിയ ഒരു സ്പേസിലാണ്

സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷം മിനി സ്ക്രീനിലെയും സൂപ്പര്‍ താരമായി മാറിയ ശരണ്യ ആനന്ദ് സിനിമയിലെയും സീരിയലിലെയും പ്രധാന വ്യത്യാസത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

‘രാവിലെ ആറിന് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തണം. ആദ്യ ഷെഡ്യൂളിൽ ഈ സമയ ക്രമങ്ങളൊക്കെ ഇത്തിരി കട്ടിയായി എനിക്ക് തോന്നിയിരുന്നു. കാരണം ഇതു വരെ ഞാൻ സിനിമകളാണല്ലോ ചെയ്തു കൊണ്ടിരുന്നത്. സിനിമയിലെ പാറ്റേൺ അല്ല സീരിയൽ. പൂർണമായും മാറ്റമുണ്ട്. സിനിമയിൽ നേരത്തെ തന്നെ സ്ക്രിപ്റ്റ് തരും, നമുക്ക് വൺ ലൈൻ ഐഡിയ കിട്ടും, എന്താണ് ചെയ്യാൻ പോകുന്നതെന്ന ഏകദേശ ധാരണ സെറ്റിലെത്തുമ്പോൾ ഉണ്ടാകും. പക്ഷേ, സീരിയലിൽ നിമിഷങ്ങൾക്കുള്ളിലാണ് സ്ക്രിപ്റ്റ് വന്നു കൊണ്ടിരിക്കുന്നത്. അവർക്ക് അടുത്ത ആഴ്ചയിലേക്കുള്ളത് ഈയാഴ്ച എടുത്തു വയ്ക്കണം. അതിന്‍റെ ധൃതി സ്വാഭാവികമായും കാണും. ഒരു ദിവസം ഏഴെട്ടു സീനുകളെങ്കിലും തീർക്കേണ്ടതുണ്ട്. സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസം എന്ന് പറഞ്ഞാൽ മിക്ക സീനുകളും വീടിന്‍റെ അകത്തളത്തിലോ, ഓഫീസിലോ മറ്റുമായി ഒതുങ്ങിയ ഒരു സ്പേസിലാണ്. ഔട്ട് ഡോർ സീനുകൾ കുറവാണ്.

സിനിമയ്ക്ക് ഒരിയ്ക്കലും ദിവസേനെയുള്ള കാഴ്ച ഇല്ലല്ലോ. അതേ സമയം ഇഷ്ട സീരിയലുകൾ ആണെങ്കിൽ പ്രേക്ഷകർ കൃത്യസമയത്ത് ടിവിയുടെ മുന്നിലായിരിക്കും. ദിവസേന നമ്മുടെ മുഖം കണ്ടു കൊണ്ടിരിക്കുകയാണ്. ഗുജറാത്തിലായിരുന്നു ഏറെക്കാലം. നാട്ടിലെത്തിയ ശേഷമാണ് മലയാളം സംസാരിക്കാൻ പഠിച്ചത്. നടിയാകണമെന്ന സ്വപ്നവുമായി നാട്ടിലെത്തിയപ്പോഴാണ് മലയാളം നന്നായി സംസാരിച്ചില്ലെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായത്’. ശരണ്യ ആനന്ദ് കേരള കൗമുദി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button