BollywoodGeneralLatest NewsNEWS

ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനെ ആയിരുന്നില്ല, തീരെ ഇഷ്ടപ്പെട്ടിരുന്നില്ല; തുറന്നു പറഞ്ഞു കരണ്‍ ജോഹര്‍

എന്നേപ്പോലെയുള്ള നിരവധി പേര്‍ക്ക് ആമിറിനോടായിരുന്നു താല്‍പ്പര്യം.

ബോളിവുഡിലെ വിവാദ സംവിധായകനാണ് കരണ്‍ ജോഹര്‍. സിനിമാ മേഖലയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് ഷാരുഖ് ഖാനും കരണ്‍ ജോഹറും. വ്യക്ത ജീവിതത്തിലും അടുത്ത ബന്ധമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്. എന്നാല്‍ തുടക്കകാലത്തില്‍ ഷാരുഖിന്റെ അഭിനയം ഇഷ്ടമല്ലായിരുന്നു എന്നു കരൺ തന്റെ ആത്മകഥയായ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയിൽ പറയുന്നു.

ഷാരുഖ് ഖാന്റെ അഭിനയും ഓവറായിട്ടാണ് തോന്നിയതെന്നും താന്‍ അമീര്‍ ഖാന്റെ ടീമിലായിരുന്നു എന്നുമാണ് കരൺ പറയുന്നത് . സുഹത്തും സഹപ്രവര്‍ത്തകനുമായ അപൂര്‍വ മെഹ്തയുമായി ഇതിന്റെ പേരില്‍ തര്‍ക്കിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ
വ്യക്തമാക്കുന്നു.

”ഷാരുഖ് ഖാന്‍ 1991 ലാണ് ബോളിവുഡിലേക്ക് വരുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനെ ആയിരുന്നില്ല. തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തും ഇപ്പോള്‍ ധര്‍മ പ്രൊഡക്ഷന്‍സിന്റെ സിഇഒയുമായ അപൂര്‍വയ്ക്ക് ഷാരുഖിനെ ഇഷ്ടമായിരുന്നു. ഞാന്‍ ആമിറിന്റെ ടീമും അവന്‍ ഷാരുഖിന്റെ ടീമുമായിരുന്നു. അപ്പോള്‍ നിരവധി പെണ്‍കുട്ടികളാണ് ഷാരുഖാനോട് താല്‍പ്പര്യമുണ്ടായിരുന്നത്. അതേസമയം എന്നേപ്പോലെയുള്ള നിരവധി പേര്‍ക്ക് ആമിറിനോടായിരുന്നു താല്‍പ്പര്യം.ഷാരുഖ് ഖാന്‍ ഓവര്‍ആക്റ്റ് ചെയ്യുമെന്നുള്ള ചിന്തയാണ് ഞാന്‍ താരത്തിന്റെ ആരാധകനാകാതിരുന്നത്. ധീവാനയിലെ അദ്ദേഹത്തിന്റെ പ്രകടനം തീരെ ഇഷ്ടമായിരുന്നില്ല. അമീര്‍ വളരെ ബോറിങ്ങാണെന്നും നിങ്ങളെന്തിനാണ് അയാളെ ഇഷ്ടപ്പെടാന്‍ കാരണമെന്നും അപൂര്‍വ എന്നോട് ചോദിക്കുമായിരുന്നു.”- കരണ്‍ പറഞ്ഞു. എന്നാല്‍ പിന്നീട് സിനിമയില്‍ എത്തിയതിന് ശേഷം ഷാരുഖുമായി അടുക്കുകയായിരുന്നു. ഷാരുഖ് ഖാന്‍ നായകനായി എത്തിയ കുച്ച്‌ കുച്ച്‌ ഹോതാഹേയിലൂടെയാണ് കരണ്‍ സംവിധായക രംഗത്തേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button