നാടകങ്ങളിലൂടെ ശ്രദ്ധ നേടിയ ആദ്യകാല നടി ചോറ്റാനിക്കര കാരക്കാട്ടുപറമ്ബില് രുക്മിണി ദേവി മരിച്ചനിലയിൽ. എഴുപത്തിയഞ്ചുകാരിയായ രുക്മിണിയെ വാടക വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് സംഭവം. കടുംഗമംഗലത്തെ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന രുക്മിണി ദേവിയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
read also:കുരിശുപള്ളി മാതാവിന്റെ മുൻപിൽ തിരി കത്തിച്ച് സുരേഷ് ഗോപി
സിപിഎം നാടക വേദിയായ ദേശാഭിമാനി തിയറ്റേഴ്സില്‍ ആദ്യ കാലം മുതല്‍ നടിയായ രുക്മിണി ദേവി പിജെ തിയറ്റേഴ്സ്, ചങ്ങനാശേരി ഗീത, സൂര്യസോമ, വൈക്കം മാളവിക, കോട്ടയം നാഷനല്‍ തിയറ്റേഴ്സ് തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്കാരം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ഇന്ന് എരുവേലി ശാന്തിതീരം ശ്മശാനത്തില്‍ നടത്തും. നാടക നടന് പരേതനായ രാജന് പരമാരനാണു ഭര്‍ത്താവ്. മക്കള്‍: കെ.ആര്. രാധാകൃഷ്ണന്, ശ്രീദേവി, ശ്രീലത. മരുമക്കള്‍: ആനന്ദവല്ലി, സുരേഷ്, ബാബുരാജ്.
Post Your Comments