തീയേറ്ററുകളെ ഇളക്കി മറിക്കാന്‍ ആനക്കാട്ടില്‍ ചാക്കോച്ചി 23 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തുന്നു. സുരേഷ് ഗോപിയുടെ എക്കാലത്തേയും മികച്ച ആക്ഷന്‍ ചിത്രമായ ലേലം സിനിമയുടെ രണ്ടാം ഭാഗം വെളളിത്തിരയില്‍ എത്തുമെന്ന വാർത്തകൾ മുൻപും പ്രചരിച്ചിരുന്നു . എന്നാൽ അതിനു സമൂഹ മാദ്ധ്യമങ്ങള്‍ വഴി സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി.
1997ല്‍ പുറത്തിറങ്ങിയ ലേലം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. അന്ന് ചിത്രത്തിന് തിരക്കഥ എഴുതിയ രഞ്ജി പണിക്കര്‍ തന്നെയായിരിക്കും ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റേയും രചന. രഞ്ജി പണിക്കരുടെ മകന് നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രം സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആദ്യ സംവിധാന സംരംഭമായ കസബക്ക് മുമ്ബ് രഞ്ജി പണിക്കരുടെ മകന് നിതിന്‍ രഞ്ജി പണിക്കര്‍ ഈ ചിത്രം സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി വ്യക്തമാക്കി.
എന്നാൽ ലേലം വീണ്ടുമെത്തുമ്പോൾ നഷ്ടങ്ങൾ ഏറെയാണ്. ആനക്കാട്ടില്‍ ഈപ്പച്ചന് എന്ന് സുരേഷ് ഗോപിയുടെ അച്ഛന് കഥാപാത്രം ചെയ്ത എം ജി സോമന്, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന് ഹനീഫ, കെ പി എ സി അസീസ്, സത്താര്‍, സുബൈര്‍, ജഗന്നാഥ വര്‍മ്മ എന്നിങ്ങനെ പലരും ജീവിച്ചിരിപ്പില്ല. ഇവരുടെയെല്ലാം നഷ്ടങ്ങൾ നികത്തുന്ന താരങ്ങൾ ആരായിരിക്കും എന്ന ആകാംഷയിലാണ് ആരാധകർ.
https://www.facebook.com/SGOfficialTeam/posts/1074231306380985
Post Your Comments