വെള്ളിവെളിച്ചത്തിൽ ഭാഗ്യ പരീക്ഷണം നടത്താൻ ശ്രമിക്കുന്നവർ നിരവധിയാണ്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സഹതാരമായി എത്തിയ മേലാറ്റൂര്‍ ഉച്ചാരക്കടവിലെ കോല്‍ത്തൊടി മുഹമ്മദാലി ഇപ്പോൾ വിറകു വെട്ടുകാരനാണ്.
20 കൊല്ലം കോഴിക്കോട്പാലക്കാട്, മഞ്ചേരികാളികാവ് റൂട്ടിലെ സ്വകാര്യ ബസുകളില്‍ ഡ്രൈവറായിരുന്നു മുഹമ്മദാലി. കുട്ടിക്കാലം മുതൽ സിനിമാ മോഹം കൊണ്ടു നടന്ന മുഹമ്മദലി കൊച്ചിന് ഹനീഫയുടെ കാറില്‍ ഡ്രൈവറായി ജോലിയില്‍ കയറി. ഇതോടെ ചെറിയ വേഷങ്ങള്‍ ലഭിച്ചു. ‘ലേഡീസ് ആന്‍ഡ് ജന്റില്‍മാനി’ല്‍ മോഹന്‍ലാലിന്റെ ഡ്രൈവറായും ‘ഉദ്യാനപാലക’നില് ചെടിച്ചട്ടി വില്പനക്കാരനായും ‘രാജാധിരാജ’യില്‍ മമ്മൂട്ടിയുടെ ടാങ്കര്‍ ലോറിയില്‍ ഡ്രൈവറായും ‘മേഘ’ത്തില്‍ കള്ളനായും ദിലീപിന്റെ കൂടെ ‘വെല്‍കം ടു സെന്‍ട്രല്‍ ജയിലിലും’ അഭിനയിച്ചു.
read also:അധികം ആർക്കും അറിയാത്ത രഹസ്യം!! കുടുംബപ്രേക്ഷകരുടെ പ്രിയതാരം ഒരു നടിയുടെ മകൻ
എറണാകുളത്ത് സ്ഥിരതാമസമാക്കിയ മുഹമ്മദാലി സിറ്റി ബസില്‍ ഒരു വര്‍ഷത്തോളം വളയം പിടിച്ചു. കോവിഡ് വന്നതോടെയാണ് വിറകുവെട്ടിലേക്ക് തിരിഞ്ഞത്. ഇപ്പോള്‍ മുഹമ്മദാലി ശാന്തിനഗറിലെ വിറകു പേട്ടയില്‍ കരാറെടുത്ത് വിറകുകീറുകയാണ്
Post Your Comments