CinemaLatest NewsNEWS

ജീവിതത്തിൽ ‘മമ്മൂട്ടി ഒരുപാട് സഹായിച്ചു, എന്നാല്‍ മോഹന്‍ലാല്‍ അങ്ങിനെയല്ല, ഒരുമിച്ച് സിനിമ ചെയ്യാത്തതിന്റെ പേരില്‍ ഡെയ്റ്റ് തന്നില്ല’; സംവിധായകൻ

നവാഗതർക്ക് സിനിമയിൽ കടന്നുവരാൻ മമ്മൂട്ടി ഒരുപാട് സഹായിച്ചു

‘മമ്മൂട്ടി ഒരുപാട് സഹായിച്ചു, എന്നാല്‍ മോഹന്‍ലാല്‍ അങ്ങിനെയല്ലെന്ന് സംവിധായകൻ, മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ മോഹന്‍രാജ് . നവാഗതർക്ക് സിനിമയിൽ കടന്നുവരാൻ മമ്മൂട്ടി ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് മോഹൻരാജ് പറയുന്നത്.

ഒരിക്കലും മോഹന്‍ലാല്‍ അങ്ങിനെയായിരുന്നില്ലെന്ന് അദ്ദേഹം മാസ്റ്റര്‍ ബിന്‍’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ‘മോഹന്‍ലാലിന്റെ വീട്ടില്‍ ഞാന്‍ ഒരു ചിത്രത്തിന്റെ ഡെയ്റ്റിന് വേണ്ടി പോയി. പക്ഷെ മോഹന്‍ലാല്‍ ഡെയ്റ്റ് തന്നില്ല. ഞാന്‍ നിങ്ങളുമായി ഇതുവരെ സിനിമ ചെയ്തിട്ടില്ല. നിങ്ങളുടെ വര്‍ക്ക് എനിക്ക് അറിയില്ലെന്നായിരുന്നു പറഞ്ഞതെന്നും സംവിധായകൻ.

അതോടെ ഞാന്‍ മറ്റാരെയെങ്കിലും വെച്ച് പടം ചെയ്യാമെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുകയാണ് ചെയ്തത്.’- മോഹന്‍രാജ് പറയുന്നു.
എന്നാൽ മോഹന്‍ലാലിനെ പോലെയല്ല മമ്മൂട്ടി എന്നോട് പെരുമാറിയത്. സംസാരിച്ച ശേഷം മമ്മുട്ടി പറഞ്ഞത് നിങ്ങള്‍ പ്രൊഡ്യൂസറുമായി വരു, കഥ പിന്നെ കേള്‍ക്കാമെന്നാണ്, രണ്ട് താരങ്ങളും ചെയ്തതെന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ.

shortlink

Related Articles

Post Your Comments


Back to top button