GeneralLatest NewsMollywoodNEWS

അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്, മകളും കുടുംബവും വിദേശത്ത്, ജീവിതത്തിൽ ഒറ്റപ്പെടൽ; അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു; നടി മങ്ക മഹേഷ് പറയുന്നു

കലാജീവിതവും കുടുംബജീവിതവും സുഗമമായി പോകുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്

സിനിമകളിലും മിനിസ്‌ക്രീനിലും അമ്മവേഷങ്ങളിലൂടെ ആരാധക ശ്രദ്ധനേടിയ താരമാണ് മങ്ക മഹേഷ്. മങ്ക മഹേഷ് കെ.പി.എ.സി വഴിയാണ് അഭിനയജീവിതം തുടങ്ങിയത്. അവിടെവച്ചാണ് തന്റെ ജീവിതപങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നതും.

തന്റെ ജീവിതത്തെ ക്കുറിച്ചു മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പങ്കുവയ്ക്കുന്നതിങ്ങനെ… ”കലാജീവിതവും കുടുംബജീവിതവും സുഗമമായി പോകുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്.അതോടെ ജീവിതത്തിലെ പ്രകാശം പൊടുന്നനെ കെട്ടുപോയപോലെയായി. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് ഞാൻ ആലപ്പുഴയിലേക്ക് തിരിച്ചുവന്നു. ഇതിനിടയ്ക്ക് മകൾ വിവാഹിതയായി. അവളും കുടുംബവും വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ ഞാൻ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം.”

സിനിമകൾ കൂടുതൽ ലഭിച്ചപ്പോൾ സീരിയലുകൾക്ക് ബ്രേക്ക് കൊടുക്കണ്ടി വന്നുവെന്നു താരം പറയുന്നു. ലോക്ഡൗൺ കാരണം മാസങ്ങളോളം ഷൂട്ടിങ്ങില്ലാതെ വീട്ടിലിരിക്കേണ്ടിവന്നുവെന്നു പറഞ്ഞ താരം ഇപ്പോൾ സിനിമയ്ക്കൊപ്പം മിനിസ്‌ക്രീനിലും സജീവമാകുന്നു.

shortlink

Post Your Comments


Back to top button