ജയിംസ് ബോണ്ട് സിനിമകളിലെ ആദ്യകാല നായകന് ഷോണ്‍ കോണറി അന്തരിച്ചു. സ്കോട്ടിഷ് നടനും ഓസ്കാര്‍ ജേതാവുമായ സര് തോമസ് ഷോണ്‍ കോണറിയ്ക്ക് 90 വയസ്സായിരുന്നു.
ബഹമാസിലുള്ള അദ്ദേഹം ഉറക്കത്തിലാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമിത്തിലായിരുന്നു.
1962-1983 കാലയളവില്‍ ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ കോണറി നായകനായി. 1987-ല്‍ പുറത്തിറങ്ങിയ ദ് അണ്ടച്ചബ്ള്സിലൂടെ മികച്ച സഹനടനുള്ള ഓസ്കാര്‍ പുരസ്കാരം നേടി.
Post Your Comments