അഭിനേതാക്കളുടെ ടൈമിംഗനുസരിച്ച് ബിഗ് സ്ക്രീനിൽ അവരെ പ്രയോജനപ്പെടുത്താൻ മിടുക്കുള്ള സംവിധായർ മലയാള സിനിമയിൽ ഏറെയുണ്ട്. അവരിൽ പ്രധാനിയാണ് പ്രിയദർശൻ എന്ന സംവിധായകൻ. പക്ഷേ പ്രിയദർശനെക്കുറിച്ച് മനസ്സ് തുറക്കുമ്പോൾ ഒരു പരാതി പങ്കുവയ്ക്കുകയാണ് മുകേഷ്..മോഹൻലാലിനെയും, എംജി ശ്രീകുമാറിനെയും ഉയർത്തിക്കൊണ്ട് വന്ന പ്രിയദർശൻ ചിലരെ കണ്ടില്ലെന്ന് നടിച്ചെന്നും മുകേഷ് നർമ്മ ശൈലിയോടെ പറയുന്നു. മുകേഷ് എന്ന നടനെ എങ്ങനെ തന്റെ സിനിമയിൽ ഉപയോഗിക്കണമെന്നതിന് കൃത്യമായ പ്ലാൻ ഉണ്ടായിരുന്ന സംവിധായകനായിരുന്നു പ്രിയദർശൻ. മോഹൻലാൽ-മുകേഷ് കോമ്പിനേഷനിൽ നിരവധി സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ ഒരുക്കിയ പ്രിയദർശന്റെ ഒരു മെയിൻ തുറുപ്പ് ചീട്ടായിരുന്നു മുകേഷ് എന്ന നടൻ. ‘മോഹൻലാലും എം ജി ശ്രീകുമാറിനെയുമാണ് പ്രിയദർശൻ കൂടുതൽ അപ് ലിഫ്റ്റ് ചെയ്തതെന്ന് മുകേഷ് പറയുന്നു.
മുകേഷിന്റെ വാക്കുകൾ
. ഒരു സംവിധായകൻ എന്ന നിലയിൽ പ്രിയദർശൻ വളരുന്നതിനൊടൊപ്പം രണ്ട് പേരെക്കൂടി പ്രിയദർശൻ വളർത്തി അല്ലങ്കിൽ അങ്ങനെ ഒരു സാഹചര്യം ഒപ്പിച്ചു കൊടുത്തു. അതിൽ ഒന്ന് മോഹൻലാലും പിന്നെ എം ജി ശ്രീകുമാറുമാണ്. .അവരുടെ കഴിവ് മുന്നിൽ കണ്ടുകൊണ്ടാകാം പ്രിയദർശൻ അതിന് ശ്രമിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ അതിനിടയിൽ വിട്ടു പോയ ചില താരങ്ങളുമുണ്ട്’. മുകേഷ് പറയുന്നു.
Post Your Comments