തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ പദവി സ്വന്തമാക്കിയ താരമാണ് നയൻതാര. പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്ന നയൻതാര ഇപ്പോൾ സംവിധായകൻ വിഘ്നേഷ് ശിവനുമായി പ്രണയത്തിലാണ്. ഇത്തവണ ഓണം ആഘോഷിക്കാൻ ഇരുവരും കേരളത്തിൽ എത്തിയത് വലിയ വാർത്തയായിരുന്നു. താരത്തിന്റെ പുതിയ ചിത്രം മൂക്കുത്തി അമ്മൻ റിലീസിന് തയ്യാറെടുക്കുകയാണ്. മത്സ്യമാംസാദികൾ ഉപേക്ഷിച്ചു താരം അഭിനയിച്ച ചിത്രമെന്നഖ്യാതി മൂക്കുത്തി അമ്മന്‍ ഉണ്ട്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നയന്‍സിനെതിരെ ബോഡി ഷെയിമിങ് നടത്തിയ രാധ രവിയുടെ വാക്കുകളാണ്. 2019 ലായിരുന്നു സംഭവം.
read also:രണ്ട് ചിത്രങ്ങളുടെയും പേരു ”ഒറ്റക്കൊമ്പൻ” ; പേരു മാറ്റുമെന്ന് പ്രഖ്യാപിച്ച് മഹേഷും കൂട്ടരും
കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രസ് മീറ്റിനിടെ തമിഴിലെ മുതിര്‍ന്ന നടന് രാധ രവി നയന്‍താരയെ അവഹേളിക്കുന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ‘നയന്‍താര സീത ദേവി ആയിട്ടും പ്രേതമായിട്ടും അഭിനയിച്ചിട്ടുണ്ട്’ എന്നാണ് രാധ രവി പറഞ്ഞത്. ഇതോടെ വലിയ വിമർശനം താരത്തിന് നേരിടേണ്ടി വന്നു.
read also:കിടപ്പറ രംഗം നീക്കം ചെയ്യണം; ഞാന്‍ അശ്ലീലമെഴുതാറില്ല!! വിമര്‍ശനവുമായി എഴുത്തുകാരൻ
ഇത്തരം അവഹേളന പരമായ വാക്കുകൾക്ക് നയന്‍താരയുടെ കാമുകനായ വിഘ്നേശ് ശിവൻ മറുപടി പറഞ്ഞു. ‘വളരെ ഇതിഹാസങ്ങളുള്ള കുടുംബത്തില്‍ നിന്ന് വരുന്നുവെങ്കിലും വളരെ മോശപ്പെട്ടൊരു വ്യക്തിയെ ആരും പിന്തുണയ്ക്കുകയോ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുകയുമില്ല. ശ്രദ്ധ കിട്ടുന്നതിന് വേണ്ടി ബുദ്ധി ശൂന്യത കാണിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അയാളുടെ വൃത്തിക്കെട്ട അഭിപ്രായങ്ങള്‍ക്ക് ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നവരെ കാണുമ്ബോള്‍ സങ്കടമുണ്ട്. എന്നുമാണ് വിഘ്നേശ് ഇതിനെ കുറിച്ച് പറഞ്ഞത്.
Post Your Comments