. പ്രമേയത്തിന്റെയും പേരിന്റെയും അടിസ്ഥാനത്തിൽ സിനിമ വിവാദങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് സുരേഷ് ഗോപിയുടെ 250-ആം ചിത്രം. ചിത്രത്തിൻറെ പ്രമേയമായിരുന്നു ആദ്യം വിവാദങ്ങൾക്ക് കാരണമെങ്കിൽ ഇപ്പോൾ അതിന്റെ പേരാണ് ചർച്ചയാകുന്നത്.
ഒറ്റക്കൊമ്പൻ എന്ന പേരിൽ രണ്ടു മാസത്തെ ഇടവേളയിൽ രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം സെപ്റ്റംബർ 13 നാണ് പ്രഖ്യാപിച്ചത്. അതിനു ശേഷം പ്രഖ്യാപിച്ച സിനിമയാണ് സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ.
read also: എന്റെ പാത്തുമോള്‍ ഇന്ന് കൗമാരത്തിലേക്ക്!! ജന്മദിനാശംസയുമായി മല്ലികാ സുകുമാരന്‍
രണ്ട് ചിത്രങ്ങളുടെയും പേരുകൾ സിനിമാപ്രേമികൾക്കിടയിൽ സജീവ ചർച്ചയായെങ്കിലും ഒരു സിനിമ മാത്രമേ ഇതേ േപരിൽ റിലീസ് ചെയ്യാനാകൂ. ടൈറ്റിൽ ആര് ആദ്യം റജിസ്റ്റർ ചെയ്തവരാണ് ‘ഒറ്റക്കൊമ്പന്റെ’ അവകാശി. എന്തായാലും വിവാദങ്ങൾക്ക് വഴി കൊടുക്കാതെ പേരു മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഹേഷും കൂട്ടരും.
Post Your Comments