മലയാള സിനിമയില്‍ നര്‍മ ശൈലി കൊണ്ടും വില്ലന്‍ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നിരവധി നടന്മാരുണ്ട്. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ആദ്യ സിനിമ വില്ലന്റെ പേരില്‍ അറിയപ്പെടുമ്പോൾ ‘റാംജിറാവു’ എന്ന നെഗറ്റീവ് കഥാപാത്രത്തിൻ്റെ ഹിസ്റ്ററി വെളിപ്പെടുത്തുകയാണ് ചിത്രത്തിൽ റാംജിറാവുവിന്റെ റോളിലെത്തിയ വിജയ രാഘവൻ. .മുൻപൊരു സിനിമയിൽ മമ്മൂട്ടി അണിഞ്ഞിരുന്ന കോസ്റ്റ്യൂം ആണ് താൻ ആ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതെന്നും വിജയരാഘവൻ പറയുന്നു .
‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത് സംവിധായകൻ സിദ്ധിഖാണ്. ആദ്യം മൂന്ന് വില്ലന്മാർ ഉണ്ടെന്നാണ് പറഞ്ഞത്. പിന്നീട് ഞാൻ മാത്രമാണ് സിനിമയിലെ വില്ലനെന്നും വില്ലന്റെ പേരാണ് സിനിമയുടെ ടൈറ്റിലെന്നും പറഞ്ഞു. അതോടെ എനിക്ക് ടെൻഷനായി. എന്റെ മനസ്സിൽ റാംജിറാവുവിന്റെ രൂപം വളരെ പൊക്കമുള്ള ഒരാളാണ്. .ഞാൻ ആ സിനിമയിൽ അതിനനുസരിച്ച് എന്റെ ലുക്കിൽ മാറ്റം വരുത്തി. അന്ന് ലാൽ ധരിച്ചിരുന്ന ഒരു ഷർട്ടാണ് ഞാൻ റാംജിറാവുവിന് വേണ്ടി തെരഞ്ഞെടുത്തത്. അത് ലാൽ മമ്മൂട്ടിയുടെ കയ്യിൽ നിന്ന് സ്വന്തമാക്കിയതാണ്. ഫാസിലിന്റെ ഏതോ ഒരു സിനിമയില്‍ മമ്മൂട്ടി അണിഞ്ഞ ഷർട്ടായിരുന്നു അത്. അങ്ങനെ മമ്മൂട്ടിയിൽ നിന്ന് ലാലിലെത്തി, പിന്നീട് അത് റാംജിറാവുവിന്റെ കോസ്റ്റ്യൂമായി മാറി’. തന്റെ ഏക്കാലത്തെയും മികച്ച നെഗറ്റീവ് റോളിന്റെ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് വിജയരാഘവൻ പറയുന്നു
Post Your Comments