ഇന്ന് മലയാള സിനിമയിൽ യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും ടെന്‍ഷനടിച്ച നിമിഷങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നടി അഹാന.
താൻ സ്കൂബാ ഡൈവിംഗിന് ഒരുങ്ങുന്ന നിമിഷം ശരിക്കും പേടിച്ചെന്നും അതിനെ അതിജീവിച്ചതെങ്ങനെ എന്നുമൊക്കെയാണ് താരം പ്രമുഖ മാധ്യത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
കൂടാതെ” കടലിലേക്ക് ചാടുന്നതിന് തൊട്ടു മുൻപുള്ള കുറച്ച് നിമിഷങ്ങള്‍. സത്യസന്ധമായി പറഞ്ഞാല്‍ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും മരിക്കാനാണോ ഞാന്‍ കാശു കൊടുത്തതെന്ന് ചിന്തിച്ചു കൊണ്ടിരുന്ന നിമിഷങ്ങളായിരുന്നു അതെന്നും താരം.
എന്നാൽ പേടിച്ച് പിന്മാറിയാല് ജീവിതത്തില്‍ വരാന്‍ പോകുന്ന പല തീരുമാനങ്ങളേയും ആ തീരുമാനം ബാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് പേടിയൊന്നും വകവെയ്ക്കാതെ 36 അടി താഴ്ചയിലേക്ക് ചാടാന്‍ തീരുമാനിച്ചത്. വിജയം ഭയത്തിന് അതീതമാണ്.” അഹാന വ്യക്തമാക്കി.
Post Your Comments