സൂപ്പർ താരങ്ങളുടെ നായികയായി മലയാളത്തിന്റെ മനം കവർന്ന നായികയാണ് നവ്യ. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നവ്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. അവതാരകയായും നർത്തകിയായും തിളങ്ങുന്ന നവ്യ ഇപ്പോള്‍ വിജയദശമി ദിനത്തില്‍ തന്റെ ഗുരുവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ്.
വിജയദശമി ദിനത്തില്‍ തന്റെ നൃത്താധ്യാപകന് മുന്നില്‍ ദക്ഷിണ വച്ച് നമസ്കരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഒപ്പം മകന് സായ് കൃഷ്ണയുമുണ്ട്. ജീവിതത്തില്‍ ഒരു മികച്ച ഗുരുനാഥനെ ലഭിക്കുകയെന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്മാനം. ഗുരുവെ നമഹ എന്നും നവ്യാ നായര്‍ പറയുന്നു.
Post Your Comments