കടുവ വിവാദത്തിലായിരുന്നു മലയാള സിനിമ. ഒരേ കഥയിൽ രണ്ടു ചിത്രങ്ങൾ ഒരുങ്ങുന്നതിന്റെ പേരിൽ സുരേഷ് ഗോപിയുടെയും പൃഥ്വിരാജിന്റെയും ചിത്രങ്ങൾ കോടതി കയറിയിരുന്നു. അതിനു പിന്നാലെ സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക് ഏർപ്പെടുത്തി.
ഇപ്പോഴിതാ മലയാള സിനിമയിലെ താരങ്ങളും സംവിധായകരും തുടങ്ങി നീണ്ട നിര തന്നെ സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഒറ്റക്കൊമ്ബന്‍ എന്നാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ പേര്. എന്നാല്‍ സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെ നടന് പൃഥ്വിരാജിനെ വിമര്‍ശിച്ചും പരിഹസിച്ചും ആരാധകര്‍ രംഗത്ത് എത്തി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ടൈറ്റില്‍ റിലീസിന്റെ ഭാഗമായപ്പോള്‍ പൃഥ്വി ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. പൃഥ്വിക്കെതിരെ വിമർശനങ്ങൾ ഉയർത്തിയതിനെതിരെ സുരേഷ് ഗോപി മറുപടിയായി എത്തി.
‘ഇത് ഒരു ഫാന്‍ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന് തന്നെ ആണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോള്‍ നമ്മള് ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ള ആളുകളുടെ നിലനില്പിന് കോട്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോവുക എന്നതാണ്.രണ്ട് സിനിമയും നടകട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ.എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാന്‍ വാര് ആകരുത് എന്ന് അപേക്ഷിക്കുന്നു.’ അദ്ദേഹം കുറിച്ചു.
Post Your Comments