നവരാത്രിയോട് അനുബന്ധിച്ചു പലതാരങ്ങളും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. മഞ്ഞുരുകും കാലം എന്ന പരമ്ബരയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് ആര്‍ദ്ര ദാസ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്‍ദ്ര പങ്കുവച്ച ഒരു ചിത്രവും ക്യാപ്ഷനുമാണിപ്പോള്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
ദുര്‍ഗ്ഗ ദേവിയായി വേഷവിധാനങ്ങള്‍ ചെയ്തായിരുന്നു ആര്‍ദ്രയുടെ പുതിയ ചിത്രം എത്തിയിരിക്കുന്നത്.
‘സ്വന്തം കുടുംബത്തിലും ദേവാലയങ്ങളിലും, എന്തിനു ആംബുലന്‍സില്‍ പോലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുമ്ബോളും , പ്രതികരിക്കുന്ന സ്ത്രീകളെ സമൂഹം ഒറ്റപ്പെടുത്തുമ്ബോളും, നമ്മള് പറയുന്നു സ്ത്രീ സര്‍വ്വ ശക്തി സ്വരൂപിണിയായ ദേവിയാണെന്ന്…. ആദ്യം സ്ത്രീയെ ഒരു സഹജീവിയായി അംഗീകരിക്കാന്‍ പഠിക്കു.. എന്നിട്ട് ദേവിയാക്കാം. നവരാത്രി ആശംസകള്‍.’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
സര്‍വ്വസംഹാരയായ, ഭാരതസ്ത്രീയുടെ ശക്തിയുടെ അടയാളമായ ദുര്‍ഗ്ഗയെന്തിനാണ് വായ് മൂടികെട്ടിയിരിക്കുന്നതെന്ന ചോദ്യവുമായി പലരും ചിത്രം ചർച്ചയാക്കി
Post Your Comments