മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി വേറിട്ട അനുഭവ കുറിപ്പ് തന്റെ സോഷ്യല്‍ മീഡിയ ആരാധകര്‍ക്കായി പങ്കുവയ്ക്കയാണ്. രഘുനാഥ് പലേരി സിനിമകള്‍ പോലെ അദ്ദേഹത്തിന്റെ ഓരോ ഫേസ്ബുക്ക് രചനകളും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റൊടെ ജനപ്രീതി ലഭിക്കാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തന്റെ ഒരു ഫോട്ടോയുടെ പൂര്‍വ്വകാല അനുഭവം പങ്കുവയ്ക്കുകയാണ് രഘുനാഥ് പലേരി.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഏതോ ഒരു സിനിമയുടെ ചീത്രികരണ സ്ഥലത്ത് വെച്ച് എപ്പഴോ ആരോ എടുത്തൊരു ചിത്രം. സ്ഥലവും സിനിമയും എല്ലാം മറന്നു. ആരാണ് എടുത്തതെ ന്നുപോലും മറന്നു. പിറകിൽ ഒരു സൂര്യനുണ്ടെന്നും, പ്രകാശത്തിനു പ്രതിഫലിക്കാൻ ആവശ്യത്തിലേറെ ജലമുണ്ടെന്നും, ഇന്ന് ഈ ചിത്രം പ്രതീക്ഷിക്കാതെ ലാപ്ടോപ്പിലെ കാഴ്ച്ചയായി പ്രകാശിച്ചു നിന്നപ്പോൾ കണ്ടു. പിറകിലെ ജലവും സൂര്യനും പച്ചപ്പും എന്തൊരു ചെതന്യമാണ് എനിക്ക് നൽകുന്നത്. ആരാവും അമ്മേ ഇതെനിക്ക് സമ്മാനിച്ചത്…? പിടികിട്ടുന്നില്ല.
എനിക്ക് വളരെ ഇഷ്ടമുള്ളൊരു നീല ഷർട്ട്. അതിനൊരു മിനുസവും, കെട്ടിപ്പിടിക്കാതെ കെട്ടിപ്പിടിക്കുന്നൊരു വാത്സല്ല്യവും ഉണ്ട്. അത് ധരിച്ചിട്ടും നാളുകൾ ഏറെയായി. അതെനിക്ക് ആരോ സമ്മാനിച്ചതാണ്. സമ്മാനിച്ചതാരാണെന്നും മറന്നു.
ആദ്യ വസ്ത്രങ്ങൾ സമ്മാനിച്ചതെല്ലാം അഛനാണ്. പിന്നീടെപ്പഴോ ആണ് ഏട്ടൻ സമ്മാനിച്ചത്. അനിയത്തിക്ക് ആദ്യം ഞാൻ സമ്മാനിച്ച വസ്ത്രങ്ങളിൽ ധാരാളം പൂക്കൾ ഉണ്ടായിരുന്നു.
അമ്മക്ക് സമ്മാനിച്ച വേഷ്ടിയുടെ കരക്ക് ബ്രൌൺ നിറമായിരുന്നു. അമ്മയുടെ കണ്ണിലും തിളക്കം കൂടുമ്പോൾ ഒരു ബ്രൌൺ നിറം ഞാൻ കണ്ടിട്ടുണ്ട്.
മനസ്സോളം ശരീരത്തിന് നിറവും ശക്തിയും കരുത്തും സ്നേഹവും നൽകുന്നൊരു വസ്ത്രം വേറെയില്ല. മനസ്സ് സമ്മാനമായി നൽകുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്. അവരുടെ മുഖ ചൈതന്യം സായൂജ്യം തരുന്നൊരു കാഴ്ച്ചയായി അനുഭവിച്ചിട്ടുമുണ്ട്.
…………….
ഇതാ, രാത്രി ഒമ്പതര കഴിഞ്ഞു.
കുറച്ചു നേരം മക്കളുടെ അമ്മയോട് സംസാരിക്കണം. അവളെ വീഡിയോയിൽ കാണണം.
കാണാൻ നെറ്റ് കിട്ടണം.
കുറച്ചു ദിവസങ്ങളായി നെറ്റ് കിട്ടിയിട്ട്.
സിഗ്നലുകൾക്കെല്ലാം എന്തോ ഒരു വയ്യായ്ക..
488നിങ്ങൾ, Prijai Thankam, Amse Manikantan, മറ്റ് 485 പേരും എന്നിവ
123 അഭിപ്രായങ്ങള്‍
10 പങ്കിടലുകൾ
ലൈക്ക്
അഭിപ്രായം
പങ്കിടുക
Post Your Comments