തന്റെ സിനിമകളിൽ നിരവധി കഥാപാത്രങ്ങളെ സ്വഭാവികമായ അഭിനയശൈലി കൊണ്ട് മഹത്തരമാക്കി തീർത്ത നടി കെ പി എ സി ലളിതയുടെ അഭിനയത്തെക്കുറിച്ച് വാചാലാനാവുകയാണ് സംവിധായകൻ സത്യന് അന്തിക്കാട് .താൻ ചെയ്തു സൂപ്പർ ഹിറ്റാക്കിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രം ജയറാമില്ലങ്കിലും തനിക്ക് മറ്റൊരു നടനെ വച്ച് അത് ചെയ്യാൻ സാധിക്കുമായിരുന്നുവെന്നും പക്ഷേ തിലകന്റെയോ കെ പി എ സി ലളിതയുടെയോ ഡേറ്റ് കിട്ടാതെ ആ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ലായിരുന്നുമെന്നുമാണ് സത്യൻ അന്തിക്കാടിന്റെ തുറന്നു പറച്ചിൽ.
‘എന്റെ സിനിമാ ജീവിതത്തിലെ പലഘട്ടങ്ങളിലും ചേച്ചിയുടെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമായിട്ടുണ്ട്. പ്രത്യേകിച്ച് ചേച്ചി ഭരതേട്ടനെ കല്യാണം കഴിച്ചു കഴിഞ്ഞ് ചെയ്യുന്നത് ‘അടുത്തടുത്ത്’ എന്ന എന്റെ സിനിമയിലാണ്. ഭരതേട്ടന്റെ സമ്മതത്തോടെയാണ് ചേച്ചി അതിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തത്. പക്ഷേ അതിനേക്കാൾ കൂടുതൽ ഓർമ്മയിൽ നിൽക്കുന്നത്, ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയാണ്. ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമ ജയറാമില്ലെങ്കിലും എനിക്ക് ചെയ്യാൻ സാധിക്കും പക്ഷേ തിലകന്റെയും കെ പി എ സി ലളിതയുടേയും ഡേറ്റ് ലഭിക്കാതെ എനിക്ക് ആ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ലായിരുന്നു’.സത്യന് അന്തിക്കാട് പറയുന്നു.
Post Your Comments