മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്റ്റിൽ. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് നടിയായ പ്രീതിക ചൗഹാനെ മുംബൈയില്‍ അറസ്റ്റ് ചെയ്തത്. ഇവരെ കില കോടതിയില്‍ ഹാജരാക്കും.
സാവദാന്‍, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളില്‍ വേഷമിട്ട പ്രീതിക ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെന്റ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പിടയിലായത്. ഇവരെ കൂടാതെ മറ്റ് നാല് പേര് കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്ത് വിട്ടിട്ടില്ല.
സുശാന്തിെന്റ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ വാട്സ് ആപ് ചാറ്റുകള്‍ പുറത്തായതോടെയാണ് മയക്കുമരുന്ന് കേസ് ഉയർന്നു വന്നത്. ഈ കേസിൽ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments