പ്രശസ്ത മോഡലും നടിയുമായ പാർവതി ഓമനക്കുട്ടന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്ത് എത്തിയതാണെങ്കിലും അധികകാലം സിനിമയില്‍ തുടരാന്‍ പാര്‍വതി ഓമനക്കുട്ടനായില്ല. തമിഴിലും ഹിന്ദിയിലുമായി രണ്ട് ചിത്രങ്ങള്‍ വീതമാണ് പുറത്തിറങ്ങിയത്.
കൂടാതെ ചിത്രങ്ങൾ ബോക്സ്ഓഫീസിലും പരാചയപ്പെട്ടു. ഇപ്പോള്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ച് തന്നെ ചതിച്ച വിവരം പറയുകയാണ് പാര്‍വതി. നടനും സംവിധായകനുമായ ബൈജു ഏഴുപുന്ന തന്നെ ചതിച്ചു എന്നാണ് പാര്‍വതി വ്യക്തമാക്കുന്നത്.
എന്നാൽ മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ടാണ് നായികയായി കരാര്‍ ഒപ്പിട്ടത്, എന്നാല്‍ പിന്നീട് ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം വെളിപ്പെടുത്തി.
പിന്നീട് താന്‍ കാരണം ഈ ഒരു ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്, എന്നാൽ ചിത്രം പുറത്തിറങ്ങരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നെന്നും പാർവതി.
Post Your Comments