CinemaGeneralMollywoodNEWS

പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഓണറിലീസില്‍ മമ്മൂട്ടി ചിത്രം പ്രേക്ഷകര്‍ കൈവിട്ടപ്പോള്‍ മോഹന്‍ലാല്‍ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം ഇങ്ങനെ!

തുടരെ തുടരെ പരാജയ സിനിമകള്‍ ചെയ്തു കൊണ്ട് മോഹന്‍ലാല്‍ ഒരല്‍പ്പം പിറകിലേക്ക് നിന്ന അവസരത്തിലായിരുന്നു ബാലേട്ടന്‍ ചെയ്തു കൊണ്ടുള്ള താരത്തിന്റെ തിരിച്ചു വരവ്

ഓണ റിലീസിന് സൂപ്പര്‍ താര സിനിമകള്‍ ഒന്നിച്ചെത്തിയാല്‍ പ്രേക്ഷകര്‍ക്ക് അതൊരു ആഘോഷം തന്നെയാണ്. പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഒന്നിച്ച് പ്രദര്‍ശനത്തിയപ്പോള്‍ മോഹന്‍ലാല്‍ സിനിമയ്ക്കാണ് കുടുംബ പ്രേക്ഷകര്‍ ഇടിച്ചു കയറിയത്. 2003-ലെ ഓണച്ചിത്രമായി മമ്മൂട്ടിയുടെ ‘പട്ടാളം’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ – വിഎം വിനു കൂട്ടുകെട്ട് ഒരുക്കിയ ‘ബാലേട്ടനാണ്’ ഓണനാളിലെ ആഘോഷമായി മാറിയത്.

ഹ്യൂമര്‍ ശൈലിയില്‍ വ്യത്യസ്തമായ രീതിയില്‍ കഥ പറഞ്ഞ ‘പട്ടാളം’ മമ്മൂട്ടിയുടെ ആരാധകര്‍ പോലും കൈവിട്ട സിനിമയായിരുന്നു. തുടരെ തുടരെ പരാജയ സിനിമകള്‍ ചെയ്തു കൊണ്ട് മോഹന്‍ലാല്‍ ഒരല്‍പ്പം പിറകിലേക്ക് നിന്ന അവസരത്തിലായിരുന്നു ‘ബാലേട്ടന്‍’ ചെയ്തു കൊണ്ടുള്ള താരത്തിന്റെ തിരിച്ചു വരവ് .

ടി എ ഷാഹിദ് രചന നിര്‍വഹിച്ച ‘ബാലേട്ടന്‍’ ഒരു സംവിധായകനും സ്വീകരിക്കാതിരുന്ന സിനിമയായിരുന്നു ഒടുവില്‍ വിഎം വിനുവിന് ചിത്രത്തിന്റെ കഥ ഇഷ്ടപ്പെടുകയും മോഹന്‍ലാലിനോട് കഥ പറയുകയും ചെയ്തു.ആദ്യം ജയറാമിനായി വച്ചിരുന്ന സിനിമ അപ്രതീക്ഷിതമായി മോഹന്‍ലാലിലേക്ക് മാറിയപ്പോള്‍ സിനിമയുടെ വാണിജ്യ പുരോഗതിയ്ക്കും മാറ്റം സംഭവിച്ചു . കുടുംബ പ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റിയ മോഹന്‍ലാലിന്റെ ‘ബാലേട്ടന്‍’ തിയേറ്ററുകളില്‍ നൂറോളം ദിവസം നിറഞ്ഞോടി.

shortlink

Related Articles

Post Your Comments


Back to top button