Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSShort Films

INSTINCT : ത്വര നിറഞ്ഞ ജീവിതം പറയുന്ന ഹൃസ്വ ചിത്രം

എം ജെ ഫിലിംസിന്റെ ബാനറിൽ ദിലീപ് വി രവീന്ദ്രനാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്.

ചഞ്ചൽ കെ ദാമോദർ കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘INSTINCT’ എന്ന ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ചലച്ചിത്ര സംവിധായകരായ അജയ് വാസുദേവ്, സുനിൽ ഇബ്രാഹിം, നടൻ രവീന്ദ്രൻ എന്നിവർ സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തു.

 ചലച്ചിത്ര നിശ്ചല ഛായാഗ്രഹകനായി ശ്രദ്ധേയനായ മുജീബ് മാടക്കര ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നായകനെ ഇരട്ട വേഷത്തിൽ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ‘ഫേസ് 2 ഫേസ്’, ഐ വി എഫ് ചികിത്സയുടെ മറുവശങ്ങൾ ചൂണ്ടിക്കാട്ടി നിരവധി അംഗീകാരങ്ങൾ നേടിയ ‘അഞ്ജലി : ജേർണി ഓഫ് ആൻ ഏയ്ഞ്ചൽ’, വനിതാ ബുള്ളറ്റ് റൈഡറുടെ സസ്പെൻസ് നിറഞ്ഞ ജീവിതം പറഞ്ഞ ‘ഗോൾ : എ ലേഡീ ഓൺ ദെ വേ’ തുടങ്ങിയ ഹൃസ്വചിത്രങ്ങൾക്ക് ശേഷം ചഞ്ചൽ കെ ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വ്യത്യസ്ത ജേർണലുകളിൽ ഹൃസ്വചിത്രങ്ങളൊരുക്കി ആസ്വാദകരെ വിസ്മയിപ്പിച്ച ചഞ്ചലിന്റെ ഈ ചിത്രവും സമൂഹം ചർച്ച ചെയ്തേക്കാവുന്ന ഒരു വിഷയമാണ് പറയുന്നത്.

പ്രത്യേക ജീവിത സാചര്യങ്ങളിൽ ജീവിക്കുന്ന ഒരു സ്ത്രീയും പുരുഷനും അവിചാരിതമായ ഒരു സന്ദർഭത്തിൽ പരിചയപ്പെടുന്നു. തുടർന്ന് സുപ്രധാന തീരുമാനത്തിലേക്ക് നീങ്ങേണ്ടി വരുന്ന ഇരുവരുടെയും കഥയാണ് ചിത്രം പറയുന്നത്.  ആഷ്‌ന രാജ്, സതീഷ് അമ്പാടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പി ആർ ഓ : അസിം കോട്ടൂർ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് : ദിലീപ് വി രവീന്ദ്രൻ, ഷിംജിത്ത് ലാൽ കുഞ്ഞോം, മേക്കപ്പ് : ഷക്കീർ, ഡിസൈൻസ് : കണ്ണൻ ഡി കെ ക്രീയേഷൻസ്, കട്ട്സ് : ഡി കെ, പശ്ചാത്തല സംഗീതം : അജി കുര്യാക്കോസ്, ഗാന രചന : ജിഞ്ചു ശശിധരൻ, ക്യാമറ അസ്സോസിയേറ്റ് : അമൽ പോൾ ,ക്യാമറ അസിസ്റ്റന്റ് : സൽമാൻ , മെസ്സ് ആൻഡ് പ്രൊഡക്ഷൻ മാനേജർ : രൂപേഷ് വൈത്തിരി, പാടിയത് : ഹെവൻലി ലൂക്ക, സൗണ്ട് ഡിസൈൻ : ഹെബിൻ ബെന്നി, സ്റ്റുഡിയോ : മീഡിയാ ഫാക്ടറി, കാലിക്കറ്റ്, ഗതാഗതം ആൻഡ് ലൊക്കേഷൻ മാനേജർ : ദിലീപ് വൈത്തിരി, എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

കോവിഡ് 19 പശ്ചാത്തലത്തിൽ പൂർണ്ണമായും നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.                         ചിത്രം ഉടൻ യൂട്യൂബിലൂടെ റിലീസ് ചെയ്യും..

shortlink

Related Articles

Post Your Comments


Back to top button