അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയില്‍ മഹാ നടനെന്ന വളര്‍ച്ചയില്‍ തലയെടുപ്പോടെ നില്ക്കുന്ന നെടുമുടി വേണു എന്ന നടനെ വെല്ലുവിളിച്ച കഥാപാത്രങ്ങള്‍ ഏതൊക്കെ എന്ന് ചോദിച്ചാല്‍ ആദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകള്‍ ഇപ്രകാരമാണ്. ‘ധനം’ എന്ന സിനിമയില്‍ നെഗറ്റീവ് വേഷം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് അത് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമയില്‍ മട്ടാഞ്ചേരിക്കാരനായ ഒരു ഡെന്‍വര്‍ ആശാനുണ്ട്. ഞാന്‍ അങ്ങനെ ഒരാളെ പരിചയപ്പെട്ടിട്ടില്ല. ആ കഥാപാത്രത്തിന്റെ ഭാഷയും അന്തരീക്ഷവുമൊന്നും എനിക്ക് ഒട്ടും പരിചിതമല്ല. പക്ഷേ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ആസ്വദിച്ച് ചെയ്ത ഒരു വേഷമാണത്. ഞാന്‍ മുന്‍പ് ചെയ്ത കഥാപാത്രങ്ങളുമായി അതിന് സാമ്യമില്ല.ആത് പോലെ ‘വീണ്ടുംചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയില്‍ ചെയ്ത അലക്കുകാരന് ചാട്ടുളി അരവിന്ദന് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ്. അത് പോലെ ‘കമലദളം’ എന്ന സിനിമയിലെ കലാമണ്ഡലം സെക്രട്ടറി എനിക്ക് വ്യത്യസ്തത സമ്മാനിച്ച വേഷമായിരുന്നു. ‘ധനം’ എന്ന സിനിമയില്‍ വഷളനായ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ട് എന്നെ അതിന് വിളിച്ചപ്പോള്‍ സിബി ചോദിച്ചത് ചേട്ടന് ആ വേഷം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടോ എന്നാണ്. ഞാന്‍ പറഞ്ഞത് ഒരു വിഷമവുമില്ല ഇത്തരം വേഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നതെന്ന്’
Post Your Comments