റോജയിലൂടെ തെന്നിന്ത്യയുടെ പ്രിയതാരജോഡിയായി മാറിയ നായികാനായകന്മാരാണ് മധുബാലയും അരവിന്ദ് സ്വാമിയും. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവർ വീണ്ടും ഒന്നിക്കുന്നു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്കായ തലൈവിയിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുക. ബോളിവുഡ്
നടി കങ്കണ റനൗട്ട് ജയലളിതയുടെ വേഷമവതരിപ്പിക്കുന്ന തലൈവിയില്‍ എംജി ആറായി അരവിന്ദ് സ്വാമി എത്തുമ്പോൾ ഭാര്യ ജാനകിയുടെ വേഷമാണ് മധുബാലയ്ക്ക്.
തലൈവിയുടെ തിരക്കഥയെഴുതുന്നത് ബാഹുബലിയുടെ രചന നിര്‍വഹിച്ച വിജയേന്ദ്ര പ്രസാദാണ്. ഹൈദരാബാദില്‍ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന തലൈവിയില്‍ ഷംനാ കാസിം ജയലളിതയുടെ തോഴി ശശികലയുടെ വേഷവും, മൈനേ പ്യാര്‍കിയാ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഭാഗ്യശ്രീ ജയലളിതയുടെ അമ്മ വേഷവും അവതരിപ്പിക്കുന്നു.
Post Your Comments