CinemaLatest NewsNEWS

ലോകമെങ്ങും ആരാധകരുള്ള പ്രശസ്ത തമിഴ് ഹാസ്യതാരം വടിവേലുവും ബിജെപിയിലേക്ക്; പ്രചരണം ശക്തം

മുന്‍നിര താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ ചര്‍ച്ചകള്‍ സജീവമായി

ഇത്തവണ തെരഞ്ഞെടുപ്പ് അടുത്തതോടെ താരങ്ങളുടെ പാര്‍ട്ടി പ്രവേശനം തമിഴ്നാട്ടില്‍ ചൂടുപിടിച്ച ചര്‍ച്ചയാവുകയാണ്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് സിനിമയിലെ മുന്‍നിര താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ ചര്‍ച്ചകള്‍ സജീവമായി.

സൂപ്പർ താരങ്ങളായ വിജയും വടിവേലുവും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി, അതിന് പിന്നാലെ ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി വിജയുടെ അച്ഛന്‍ രം​ഗത്തെത്തിയിരുന്നു, ഇപ്പോള്‍ ഇതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വടിവേലുവും.

ഉടനെ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നാണ് വടിവേലു വ്യക്തമാക്കിയത്, കൂടാതെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button