BollywoodGeneralLatest NewsNEWS

എന്റെ പൂര്‍വികരെയും അച്ഛനെയും അവിടെയാണ് അടക്കിയിരിക്കുന്നത്, അച്ഛന്റെ മരണത്തിന് ശേഷം താന്‍ അത് തിരിച്ചുവാങ്ങി, വസ്തുവിന്റെ ഉടമസ്ഥാവകാശം തനിക്ക്; സെയ്ഫ് അലി ഖാന്‍

കൊട്ടാരത്തിന് 800 കോടിയാണെന്നത് അതിശയോക്തിയാണെന്നും

800 കോടി രൂപയ്ക്ക് പട്ടൗഡി പാലസ് ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്‍ തിരിച്ചുവാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോട്ടല്‍ ശൃംഖലയായ നീമ്രാന ഗ്രൂപ്പില്‍ നിന്ന് പാലസ് തിരിച്ചുപിടിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും അതിനാല്‍ തിരിച്ചുവാങ്ങേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സെയിഫ് അലി ഖാൻ. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പൂർവ്വിക സ്വത്തായ കൊട്ടാരത്തെക്കുറിച്ചു പറഞ്ഞത്.

കൊട്ടാരത്തിന് 800 കോടിയാണെന്നത് അതിശയോക്തിയാണെന്നും ആശയവിനിമയത്തില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെന്നുമാണ് സെയ്ഫ് പറയുന്നത്. ”പണത്തിന്റെ പേരില്‍ വിലയിടാന്‍ പറ്റുന്നതല്ല പട്ടൗഡി പാലസിന്റെ വില. അത് വൈകാരികമാണ്. സ്വത്ത് വിലമതിക്കാനാവാത്തതാണ്. എന്റെ പൂര്‍വികരെയും അച്ഛനെയും അവിടെയാണ് അടക്കിയിരിക്കുന്നത്. അതിനാല്‍ അവിടം എനിക്ക് സുരക്ഷിതവും ആത്മീയമായ ബന്ധമുള്ളതുമാണ്.- താരം പറഞ്ഞു.

read also:മലയാള സിനിമയില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി!!

”നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ മുത്തച്ഛന്‍ മുത്തശ്ശിക്കുവേണ്ടി നിര്‍മിച്ചതാണ് ഈ കൊട്ടാരും. അന്ന് അദ്ദേഹമായിരുന്നു ഇവിടം ഭരിച്ചിരുന്നത്. അതിനാലാണ് അച്ഛന്‍ ഇത് ലീസിന് നല്‍കിയത്. അവര്‍ ഇവിടെ ഹോട്ടല്‍ നടത്തുകയും മികച്ച രീതിയില്‍ പരിപാലിക്കുകയും ചെയ്തു. ഒരു കുടുംബം പോലെയായിരുന്നു. എന്നാല്‍ അച്ഛന്റെ മരണത്തിന് ശേഷം താന്‍ അത് തിരിച്ചുവാങ്ങി” എന്നും സെയിഫ് വ്യക്തമാക്കി .

shortlink

Related Articles

Post Your Comments


Back to top button