Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു; വിവാഹവാര്‍ഷിക ദിനത്തില്‍ നടി മഞ്ജു

ഇന്നേക്ക് 15വര്‍ഷം.. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.

തന്റെ കുടുംബത്തെ കുറിച്ച്‌ പലതവണ വ്യാജവാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ടെന്നും, ഇതൊന്നും കാര്യമാക്കാതെ തങ്ങള്‍ മുന്നോട്ട് പോവുകയാണെന്നും വിവാഹവാര്‍ഷിക ദിനത്തില്‍ നടി മഞ്ജു സുനിച്ചന്‍. പല പ്രാവശ്യം തങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു, സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു, ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല. ഇന്നേക്ക് 15 വര്‍ഷം.. എന്നാണു താരം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഭര്‍ത്താവ് സുനിച്ചനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല..

ഇന്നേക്ക് 15വര്‍ഷം.. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.. സ്‌നേഹിച്ചവരോട്, തിരിച്ചു സ്‌നേഹം മാത്രമേ തരാനുള്ളൂ… ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം.’

https://www.facebook.com/ManjuSunichanOfficial/posts/2715030115382251

shortlink

Related Articles

Post Your Comments


Back to top button