സിനിമയില്‍ വഴി തുറന്നു നല്‍കിയത് നടന് മമ്മൂട്ടിയാണെന്ന് തുറന്നു പറയുകയാണ് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന് അനില്‍ നെടുമങ്ങാട്. മമ്മൂട്ടിയുടെ ‘തസ്കരവീരന്’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് സിനിമാ ജീവിതം തുടങ്ങിയതെന്ന് അനില്‍ നെടുമങ്ങാട് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
‘ഒരുപാട് പുതുമുഖങ്ങളെ സിനിമയില്‍ പരിചയപ്പെടുത്തിയ മമ്മുക്കയാണ് എനിക്കും സിനിമയില്‍ അവസരം നല്‍കിയത്. ചാനല്‍ വഴിയാണ് അദ്ദേഹവുമായുള്ള പരിചയം. അദ്ദേഹം നായകനായ ‘തസ്കരവീരന്’ എന്ന സിനിമയിലാണ് ആദ്യമായി അവസരം കിട്ടുന്നത്. ആദ്യ സിനിമ കഴിഞ്ഞതിനുശേഷം സിനിമയില്‍ ഒരു ബ്രേക്ക് തന്നത് രാജീവ് രവിയാണ്. അദ്ദേഹത്തിന്റെ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’, ‘കമ്മട്ടിപ്പാടം’ തുടങ്ങിയ സിനിമകളില്‍ നല്ല റോളുകള്‍ തന്നു. പിന്നീട് ‘അയാള്‍ ഞാനല്ല’, ‘മണ്‍ട്രോതുരുത്ത്’, ‘ആമി’, ‘പൊറിഞ്ചു മറിയം ജോസ്,’ ‘ഇളയരാജ’ അങ്ങനെ കുറച്ചു സിനിമകള്‍. ഒടുവില്‍ ‘അയ്യപ്പനും കോശിയും’. ഇപ്പോള്‍ മാര്ട്ടിന് പ്രക്കാട്ടിന്റെ ‘നായാട്ട്’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു. സിനിമയിലെ എന്റെ ഉയര്‍ച്ച കാണാന്‍ അച്ഛന് കാത്തുനിന്നില്ല. ഇവിടെ ഞാന്‍ എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കുമാണ്’. അനില്‍ നെടുമങ്ങാട് പറയുന്നു.
Post Your Comments