താന്‍ അഭിനയിച്ചു ഓവര്‍ ഗ്ലാമര്‍ ആയി പോയി എന്ന് ആക്ഷേപം കേട്ട സിനിമയെക്കുറിച്ച് നടി ഹണീ റോസ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ചങ്ക്സ്’ എന്ന സിനിമ ഒരു നടിയെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്ക് നല്കിയ നെഗറ്റീവ് കമന്റുകള്‍ ഏറെയായിരുന്നുവെന്നാണ് ഹണീയുടെ തുറന്നു പറച്ചില്. ഒരു സിനിമ ആസ്വദിച്ചിട്ട് സോഷ്യല്‍ മീഡിയയില്‍ അതിനെ തന്നെ കുറ്റം പറയുന്ന ചിലര്‍ മലയാളികള്ക്കിടയിലുണ്ടെന്നും താന്‍ അഭിനയിച്ചു വിവാദമായ സിനിമയുടെ അനുഭവം പങ്കുവച്ചുകൊണ്ട് ഹണീ റോസ് പറയുന്നു ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹണീ റോസിന്റെ പ്രതികരണം.
‘ഞാനിത് വരെ ചെയ്യാത്ത ശൈലിയിലുള്ള ഒരു കഥയും കഥാപാത്രവുമാണെന്ന് തോന്നിയപ്പോഴാണ് ‘ചങ്ക്സ്’ ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ ആ സിനിമ റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. ഞാന്‍ ഓവര്‍ ഗ്ലാമര്‍ ആയി അഭിനയിച്ചുവെന്നാണ് ചിലര്‍ പറഞ്ഞത്. ‘ചങ്ക്സ്’ കഴിഞ്ഞു കുറേക്കാലം എന്ന തേടി വന്ന ഓഫറുകള്‍ എല്ലാം ഞാന്‍ വേണ്ടെന്നുവെച്ചു. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകള്‍ കൂടിയുണ്ട് ആക്കൂട്ടത്തില്‍. ചങ്ക്സിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ സംവിധായകന് മാര്‍ത്താണ്ഡന്‍ സാറായിരുന്നു. അദ്ദേഹവും ഒമര്‍ ലുലു സാറുമൊക്കെ ചങ്ക്സിനെ ഒരു ഫണ്‍ ഫിലിമായിട്ടാണ് കണ്ടിരുന്നത്. കഥ കേട്ടപ്പോള്‍ എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. തിയേറ്ററില്‍ ഓടിയ സിനിമയായിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍ ആയിരുന്നു ഏറെയും. ഓവര്‍ ഗ്ലാമര്‍, ഡയലോഗിലെ കുഴപ്പങ്ങള്‍. പക്ഷേ ആ സിനിമ കണ്ട ഫാമിലി ഓഡിയന്‍സ് നന്നായി എന്ജോയ് ചെയ്തുവെന്ന അഭിപ്രായമാണ് എന്നോട് പറഞ്ഞത്. മറ്റു ഭാഷകളില്‍ എത്ര ഗ്ലാമര്‍ ഉണ്ടെങ്കിലും, ഡയലോഗുകളില്‍ എത്ര കുഴപ്പമുണ്ടെങ്കിലും മലയാളികള്‍ക്ക് പ്രശ്നമില്ല. അവര്‍ അത് ആസ്വദിക്കും. സോഷ്യല്‍ മീഡിയയിലെ ചിലര്‍ സിനിമ ആസ്വദിച്ചിട്ട് കുറ്റം പറയുന്നവരാണ്’.ഹണീ റോസ് പറയുന്നു.
Post Your Comments