CinemaKeralaLatest News

സ്നേഹത്തോടെ അച്ഛന് ഭക്ഷണം വാരികൊടുത്ത് നടി; ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാനാവുക, അച്ഛന്റെ വേർപാട് താങ്ങാനാകാതെ ശാന്തി കൃഷ്ണ

ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം പുറത്ത് വന്നത്

പ്രശസ്ത നടി ശാന്തി കൃഷ്ണയുടെ അച്ഛന്‍ ആര്‍ കൃഷ്ണന്‍ അന്തരിച്ചിരുന്നു, ബാം​ഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. അച്ഛന്റെ വേര്‍പാട് ഏല്‍പ്പിച്ച ദുഃഖത്തില്‍ അപ്പയുമായുള്ള മനോഹരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം പുറത്ത് വന്നത്.

https://www.instagram.com/p/B5HqV4_pOTP/

അത്ര സ്നേഹത്തോടെ അച്ഛന് ഭക്ഷണം വാരി നല്‍കുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. “ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാന്‍ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്നും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഐ ലവ് യു. ആത്മാവിന് നിത്യശാന്തി നേരുന്നു,” ശാന്തി കൃഷ്ണ തന്റെ കുറിപ്പിൽ വ്യക്തമാക്കി.

https://www.instagram.com/p/CGhHEGqJAk2/

shortlink

Post Your Comments


Back to top button