GeneralLatest NewsNEWSSongsVideos

”കരുണ ചെയ്‍വാൻ എന്തു.. ” മനസ്സിൽ ഭക്തിയുടെ പരകോടി തീർക്കുന്ന മനോഹര ഗാനം

മനസിലെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും കഴുകികളയുന്ന ഈ ഗാനാമൃതംവർഷ വർമ്മ മനോഹരമായി ആലപിച്ചിരിക്കുന്നു

ഭൂലോക വൈകുണ്ഠം എന്ന് പ്രസിദ്ധിയാർജ്ജിച്ച ഗുരുവായൂർ അമ്പലവും ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഗാനങ്ങളും ഹിന്ദു മത വിശ്വാസികൾക്ക് ഏറെ പ്രിയമാണ്. ഓരോ ഭക്തനെയും തന്റെ കാരുണ്ണ്യത്താൽ ഭക്തിയുടെ പരകോടിയിൽ എത്തിക്കുന്ന ഗുരുവായൂരപ്പനെക്കുറിച്ചു കേരളത്തിന്റെ സംഗീത പ്രതിഭ ഇരയിമ്മൻ തമ്പി ശ്രീരാഗത്തിൽ ചെമ്പട താളത്തിൽ ചിട്ടപ്പെടുത്തിയ മനോഹരമായ കീർത്തനമാണ് ”കരുണ ചെയ്‍വാൻ എന്തു.. ”.

കൃഷ്ണ സ്തുതികളിൽ എന്നും പ്രാധാന്യത്തോടെ നിൽക്കുന്ന ഈ ഗാനത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുകയാണ് നിറദീപം 2 എന്ന ഭക്തി ഗാന ആൽബത്തിൽ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ആൽബത്തിൽ മനസിലെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും കഴുകികളയുന്ന ഈ ഗാനാമൃതംവർഷ വർമ്മ മനോഹരമായി ആലപിച്ചിരിക്കുന്നു. വീഡിയോ ആസ്വദിക്കാം

shortlink

Related Articles

Post Your Comments


Back to top button