ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴല്‍’ ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായാള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവ് ആണ്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിഴൽ.
എന്നാൽ ട്വന്റി 20 എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ മാത്രമാണ് ഇരുവരും ഇതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നിഴലിനുണ്ട്. ലാല്‍, സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
നിഴലിനായി 45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെയ്ലോഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Post Your Comments