GeneralLatest NewsMollywoodNEWS

പര്‍ദ ഇടുമ്ബോള്‍ ഭക്ഷണം കഴിക്കാന്‍ കുറച്ചു പാടാണ്, ആ ഐഡിയ എനിക്ക് തന്നത് കാവ്യ ചേച്ചിയാണ്!! നമിത പ്രമോദ്

നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും നാദിര്‍ഷായുടെ മക്കളും തന്റെ അടുത്ത സുഹൃത്തുക്കള്‍ ആണെന്നും

ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ യുവതാരം നമിത പ്രമോദ് കാവ്യ മാധവന്റെ കുടുംബവുമായുള്ള സൗഹൃദത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും നാദിര്‍ഷായുടെ മക്കളും തന്റെ അടുത്ത സുഹൃത്തുക്കള്‍ ആണെന്നും ഞങ്ങള്‍ക്ക് താമശകളും ട്രോളുകളും പറയാന്‍ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട് എന്നും നമിത പറയുന്നു. എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിൽ പുറത്ത് കറങ്ങാൻ പോകുന്നതിനെ കുറിച്ചും പ്രിയനടി സുമലതയായി സാമ്യം ഉള്ളതിനെ കുറിച്ചും നമിത തുറന്നു പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘ ‘ ഇടക്ക് ഒക്കെ ഇവിടെ എങ്കിലും ഒക്കെ കറങ്ങാന്‍ പോകും ലുലു മാളില്‍ ഒക്കെ പോകുമ്ബോള്‍ പര്‍ദ ഇട്ടാണ് പോകാറുള്ളത് ഇങ്ങനെ പോയാല്‍ ആളുകള്‍ക്ക് പെട്ടന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. അത്തരത്തില്‍ ചെയ്‌താല്‍ മതി എന്നുള്ള ഐഡിയ എനിക്ക് തന്നത് കാവ്യ ചേച്ചിയാണ് ( കാവ്യ മാധവന്‍). ഇത്തരത്തില്‍ ഞാന്‍ മെട്രോയില്‍ ഒക്കെ കറങ്ങി നടന്നിട്ടുണ്ട് എന്നാല്‍ പര്‍ദ ഇടുമ്ബോള്‍ ഭക്ഷണം കഴിക്കാന്‍ കുറച്ചു പാടാണ്. ഒരിക്കല്‍ പര്‍ദയില്‍ പോയപ്പോള്‍ ഒരാള്‍ കണ്ടുപിടിച്ചു ഞാന്‍ അമ്മേ എന്നുവിളിച്ചതാണ് പണി ആയത്. തൂവാനത്തുമ്ബികളെ സുമലതയുമായി തനിക്ക് സാമ്യം ഉണ്ടന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട് എന്നാല്‍ ഇതുവരെ അവരെ നേരില്‍ കാണാന്‍ കഴിഞ്ഞട്ടില്ല.” നമിത പ്രമോദ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button