GeneralLatest NewsMollywoodNEWS

ഉത്തരവാദിത്ത ബോധം പോലും കാണിക്കുന്നില്ല; എംഎല്‍എ ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച്‌ വേണം; ഗണേഷ് കുമാറിനെതിരെ പാര്‍വതി

ഒരു പൗരന്‍ എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്ത ബോധം പോലും ചിലര്‍ കാണിക്കുന്നില്ല, എംഎല്‍എ എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടു താര സംഘടനയായ അമ്മയിൽ നിന്നും പാർവതി രാജി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പാർവതിയെ നടനും എംഎല്‍എയുമായ ഗണേഷ് കുമാർ വിമർശിച്ചിരുന്നു.

കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന. എംഎല്‍എ ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച്‌ വേണം എന്നാണ് പാര്‍വതി ഇതിനു മറുപടി ണ് നൽകിയത്. പൊതു സമൂഹത്തെ പ്രതിനിധികരിക്കുന്ന വ്യക്തിയാണ് എംഎല്‍എ, താന്‍ രാജി വെച്ചു പോയത് ടി.ആര്‍.പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാന്‍ വേണ്ടിയാണ് എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞതെന്ന് പാര്‍വതി പറയുന്നു.

read also:ഞാന്‍ പൊന്നുപോലെ നോക്കിയതാണ്, ഇനിയും പൊന്നുപോലെ നോക്കികൊള്ളണം; താൻ പൃഥ്വിയ്ക്ക് നൽകിയ ”ആളെ ”കുറിച്ച് നന്ദു

”ഒരു പൗരന്‍ എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്ത ബോധം പോലും ചിലര്‍ കാണിക്കുന്നില്ല, എംഎല്‍എ എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച്‌ സംസാരിക്കണം എന്നാണ് തനിക്ക് അവരോട് പറയാനുളളത്” പാര്‍വതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button