മോഹന്‍ലാല്‍ നായകനായ മുകുന്തേട്ടാ സുമിത്ര വിളിക്കുന്നു, ഉദയനാണ് താരം എന്നീ സിനിമകളില്‍ താന്‍ എന്ത് കൊണ്ട് നെഗറ്റീവ് വേഷങ്ങള്‍ ചെയ്തുവെന്ന് തുറന്നു പറയുകയാണ് സൂപ്പര്‍ താരം ശ്രീനിവാസന്.
ശ്രീനിവാസന്റെ വാക്കുകള്‍
‘പ്രിയന് സംവിധാനം ചെയ്ത ‘മുകുന്തേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമയില്‍ ഞാനായിരുന്നു നായകനായി അഭിനയിക്കേണ്ടിയിരുന്നത്. മോഹന്‍ലാല്‍ ആയിരുന്നു ഞാന്‍ ചെയ്ത റോളില്‍. പക്ഷേ ചിത്രീകരണത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ മനസ്സ് മാറി. ചിത്രത്തിലെ നെഗറ്റീവ് വേഷം ചെയ്യാന്‍ മോഹന്‍ലാലിന് ഒരു മടി . പിന്നീട് ഞാന്‍ തന്നെ ആ കഥാപാത്രം ഏറ്റെടുത്തിട്ട് ഞാന്‍ ചെയ്യാനിരുന്ന വേഷം മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിച്ചു. അത് പോലെ ഉദയനാണ് താരത്തിലെ സരോജ് കുമാര്‍ എന്ന വേഷം അല്‍പ്പം കുഴപ്പം പിടിച്ചതാണ്. അത് മോഹന്‍ലാല്‍ ഒരിക്കലും ചെയ്യുന്ന പ്രശ്നമില്ല. അത് കൊണ്ട് ആ റോളും ഞാന്‍ തന്നെ ഏറ്റെടുത്തു’. മോഹന്‍ലാല്‍ നായകനായ സിനിമകളില്‍ വില്ലന്‍ ചെയ്തതിന്റെ കാരണം പറഞ്ഞു കൊണ്ട് ശ്രീനിവാസന് വ്യക്തമാക്കുന്നു.
‘ടിപി ബാലഗോപാലന് എംഎ’, ‘തേന്മാവിന് കൊമ്പത്ത്’,’ചിത്രം’, ‘കിളിച്ചുണ്ടന്‍ മാമ്പഴം’, തുടങ്ങിയ സിനിമകളിലും മോഹന്‍ലാലിന്റെ പ്രതിനായക സ്ഥാനത്ത് ശ്രീനിവാസന് അഭിനയിച്ചിരുന്നു.
Post Your Comments