സ്ത്രീകളുടെ വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട പൊതു സമൂഹത്തിന്റെ കടന്നു കയറ്റത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടനും സംവിധായകനും സാഹിത്യകാരനുമായ മധുപാല്‍. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി അരുതുകളുടെ നിയമാവലി പുറത്തെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ മധുപാല്‍ പ്രതികരിച്ചത്.
‘ഷോട്സും, ടൈറ്റ്സും ബര്‍മൂഡയുമൊക്കെ ധരിക്കാന്‍ പുരുഷന്മാര്ക്ക് വിലക്കുകളില്ലാത്ത ലോകത്ത് സ്ത്രീകളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന സാമൂഹിക വിചാരണ എതിര്‍ക്കപ്പെടെണ്ടതാണ്. വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമായാണ് ഇതിനെ കാണേണ്ടത്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി അരുതുകളുടെ നിയമാവലി പുറത്തെടുക്കുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീയ്ക്കും പുരുഷനുമിടയില്‍ ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. അതിനപ്പുറമുള്ള വിവേചനങ്ങള്‍ക്ക് സാധ്യതയില്ല. മറ്റൊരാള്‍ക്ക് ഉപദ്രവകരമാല്ലത്ത രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശം മനുഷ്യര്‍ക്കുണ്ട്. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് കാലവസ്ഥയ്ക്കും അവരവരുടെ താല്പര്യത്തിനും അനുസരിച്ചാണ്. അതില്‍ മറ്റൊരാള്‍ക്ക് ഇടപെടാനുള്ള അവകാശമില്ല’.മധുപാല്‍ പറയുന്നു.
Post Your Comments