
മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇഷ്‌ക്. പ്രിയനടൻ അബിയുടെ മകൻ ഷെയിൻ നിഗം നായകനായി എത്തിയ ചിത്രം നവാഗതനായ അനുരാജ് മനോഹര്‍ ആണ് സംവിധാനം ചെയ്തത്. റൊമാന്റിക് ത്രില്ലറായി ഒരുക്കിയ സിനിമ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർ താരം ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഇഷ്‌ക്കിന്റെ ഹിന്ദി റീമേക്കിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷമായി നാടകരംഗത്ത് സജീവമാണ് ജുനൈദ്.
ജര്‍മ്മന്‍ നാടകകൃത്ത് ബെര്‍ട്ടോള്‍ട്ട് ബ്രെക്റ്റിന്റെ ‘മദര്‍ കറേജ് ആന്‍ഡ് ചില്‍ഡ്രന്‍’ എന്ന നാടകത്തെ അടിസ്ഥാനമാക്കി ക്വാസര്‍ താക്കൂര്‍ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് ജുനൈദ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.
Post Your Comments