CinemaGeneralMollywoodNEWS

മലമുകളിലെ രണ്ടു അജ്ഞാതരുടെ വിവാഹ ചടങ്ങില്‍ ഹിന്ദു ആചാരപ്രകാരമുള്ള ആ കര്‍മ്മം ഞാന്‍ നിര്‍വഹിച്ചു: ലാല്‍ ജോസ് വെളിപ്പെടുത്തുന്നു

അത് കൊണ്ട് തന്നെ ഞങ്ങള്‍ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു

‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയുടെ  ലൊക്കേഷന്‍ തേടിയുള്ള  യാത്രക്കിടെയുണ്ടായ വ്യത്യസ്തമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ക്രൈസ്തവ വിശ്വാസിയായ താന്‍ ഹിന്ദു ആചാര പ്രകാരമുള്ള ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ച തന്റെ ഭൂതകാല അനുഭവത്തെക്കുറിച്ചാണ് ലാല്‍ ജോസിന്റെ തുറന്നു പറച്ചില്‍.

‘രണ്ടാം ഭാവം’ എന്ന സിനിമയുടെ പരാജയം എന്നെയും അതിന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദിനെയും വല്ലാതെ തളര്‍ത്തിയിരുന്നു, അത് കൊണ്ട് തന്നെ ഞങ്ങള്‍ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു. നിലമ്പൂര്‍ക്ക് പോയ ഞങ്ങള്‍ അവിടെ നിന്ന് ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയുടെ ലോക്കെഷനിലേക്ക് പോയി, അവിടെ കുന്നിനു മുകളില്‍ ഒരുപാടു വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രമുണ്ട്.

ഞങ്ങള്‍ ചെല്ലുമ്പോള്‍ അന്നവിടെ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെ അമ്പലമണിക്ക് അടുത്താണ് ഞാന്‍ നിന്നിരുന്നത്. താലി കെട്ടുന്ന സമയത്ത് പൂജ കര്‍മ്മങ്ങള്‍ ചെയ്യുന്ന തിരുമേനി എന്നെ നോക്കി അമ്പലമണി മുഴക്കാന്‍ ആംഗ്യം കാണിച്ചു, അങ്ങനെ ക്രൈസ്തവ വിശ്വാസിയായ ഞാന്‍ മലമുകളിലെ രണ്ടു അജ്ഞാതരുടെ വിവാഹ ചടങ്ങില്‍ ഹിന്ദു ആചാരപ്രകാരമുള്ള ആ കര്‍മ്മം നിര്‍വഹിച്ചു, ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു അത് ലാല്‍ ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button