മലയാളത്തിലെ പ്രതിഭാധനനായ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊത്ത്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു.
അയ്യപ്പനും കോശിയും, നായാട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിതു.കൃത്രിമത്തിൻ്റെ അതിഭാവുകത്വമൊന്നുമില്ലാത്ത .പച്ചയായ മനുഷ്യർ ജീവിക്കുന്ന ഉത്തര മലബാറിലെ ഒരു ഗ്രാമത്തിലും മറ്റിടങ്ങളിലുമായി സംഭവിക്കുന്ന ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.
ആത്യന്തികമായി സൗഹൃദത്തിൻ്റെ ആഴങ്ങളിലും ഉപരിതലങ്ങളിലുമാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നതു,മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും, അപ് കമിംഗ് ആർട്ടിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന റോഷൻ മാത്യുവുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
നിഖിലാ വിമൽ അവതരിപ്പിക്കുന്ന ഹസീന എന്ന കഥാപാത്രം-, കഥയുടെ വലിയ വഴിത്തിരിവാകുന്നു. രഞ്ജിത്തും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സൗഹൃദം, പ്രണയം, നർമ്മം, പക. തുടങ്ങിയ മനുഷ്യസഹജമായ മുഴുവൻ സാഹചര്യങ്ങളിലൂടെയും, കടന്നു പോകുമ്പോഴും “കൊത്തി’ൻ്റെ ഇതിവൃത്തം ചില ഘടകങ്ങൾ കൊണ്ട് വേറിട്ടു നിൽക്കുന്നു. വലിയ സംഘർഷാവസ്ഥകൾക്കിടയിൽ നിന്നും കണ്ടെത്തുന്ന നർമ്മമാണ് ഈ സിനിമയുടെ അടിസ്ഥാനം. മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാരിൻ്റെ അഞ്ചു പുരസ്ക്കാരങ്ങൾ ലഭിച്ച eഹമന്ത് കുമാറാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിമ്പിരിക്കുന്നതു. സുരേഷ് കൃഷ്ണ, സുദേവ് നായർ, വിജിലേഷ്, ശ്രീലഷ്മി, ശിവൻ സോപാനം അതുൽ
എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഹരി നാരായണൻ, മനുമഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കലാസംവിധാനം.പ്രശാന്ത് മാധവ്. മേക്കപ്പ്.ഷാജിച്ചൽപ്പള്ളി, കോസ്റ്റ്യും – ഡിസൈൻ.സമീരാസനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ പ്രൊഡക്ഷൻ കൺട്രോളർ.-സുധർമ്മൻ വള്ളിക്കുന്ന്. പ്രൊജക്റ്റ് ഡിസൈനർ. – ബാദ്ഷ എക്സിക്കുട്ടിവ് പ്രൊഡ്യൂസർ .- അഗ്നിവേശ് രഞ്ജിത്ത്. കോഴിക്കോട്ടും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്.
Post Your Comments