
സിനിമാ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. മുംബൈയിലെ വീട്ടില്‍ ബംഗളൂരു പൊലീസാണ് എത്തിയത്. വിവേകിന്റെ സഹോദരീ ഭര്‍ത്താവ് ആദിത് ആല്‍വയെ തേടിയാണ് പൊലീസ് തിരച്ചില്‍ നടത്തിയത്.
കര്‍ണാടകയിലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനായ ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി ഉൾപ്പെടെയുള്ള 15 പേർ ഈ കേസിൽ അറസ്റ്റിൽ ആയിട്ടുണ്ട്.
Post Your Comments