CinemaLatest NewsNEWS

ആത്മഹത്യാ ചിന്തകൾ മാത്രമേ തോന്നിയിരുന്നുള്ളൂ; പക്ഷെ ഞാനില്ലാതായാൽ അനിയന് ആരുണ്ടെന്ന് ചിന്തിച്ചു; മലയാളികളെ ഞെട്ടിച്ച് നടി സനുഷയുടെ തുറന്ന് പറച്ചിൽ

എന്റെ ഉള്ളിലെ ഇരുട്ടും ഭയാനകമായ നിശബ്ദതയും ഒക്കെ മറ്റുള്ളവരെ എങ്ങനെ പറഞ്ഞ ്മനസിലാക്കുമെന്ന് മനസിലായിരുന്നില്ലെന്നും നടി

വിഷാദരോ​ഗത്തെ എങ്ങനെയാണ് മറികടന്നതെന്ന് നടി സനുഷ പറയുന്നു, കോവിഡ് കാലത്ത് താൻ നേരിട്ട കടുത്ത വിഷാദ അവസ്ഥയെക്കുറിച്ചാണ് താരം വ്യക്തമാക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സനുഷ ഇക്കാര്യങ്ങൾ പറഞ്ഞത്.

കോവിഡിന്റെ തുടക്കം മുതൽ വ്യക്തിപരമായും , തൊഴിൽ പരമായും എന്റെ ചിരികൾ മാഞ്ഞുപോയി തുടങ്ങിയിരുന്നു, എന്റെ ഉള്ളിലെ ഇരുട്ടും ഭയാനകമായ നിശബ്ദതയും ഒക്കെ മറ്റുള്ളവരെ എങ്ങനെ പറഞ്ഞ ്മനസിലാക്കുമെന്ന് മനസിലായിരുന്നില്ലെന്നും നടി.

ഡിപ്രഷൻ, പാനിക്ക് അറ്റാക്ക് എല്ലാം പിടിമുറുക്കിയിരുന്നു, ആത്മഹത്യാ ചിന്തകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ഭയന്നിരുന്നു.

വളരെ അടുപ്പമുള്ളവരിൽ ഒരാളെ വിളിച്ച് പറഞ്ഞു ഞാൻ വയനാട്ടിലേക്ക് വരികയാണെന്ന്, അവിടെ ചെയ്യനിതു ശേഷമുള്ള ചിരിക്കുന്ന ചിത്രങ്ങളാണ് നിങ്ങൾ കാണുന്നത്.

വീട്ടിൽ പറയാതെ ഡോക്ടറെ കണ്ട് മരുന്നുകൾ കഴിച്ചു, പിന്നെ വീട്ടിലറിഞ്ഞപ്പോൾ പൊട്ടലുകളും ചീറ്റലുകളപും സംഭവിച്ചു, ആ സമയത്തൊക്കെ പിടിച്ച് നിർത്തിയത് അനിയനാണ്. ആകെ ഇക്കാര്യങ്ങൾ പങ്കുവച്ചിരുന്നതും അവനോടാണ്. ഞാൻ പോയാൽ അനിയനാര് എന്ന ചിന്ത വന്നതോടെ ഞാൻ യോ​ഗ, എല്ലാം ചെയ്ത് മനസാന്നിധ്യം തിരിച്ചു പിടിച്ചതായും താരം.

https://www.instagram.com/p/CGWo-R_JnU4/

https://www.instagram.com/p/CGWUWcvp0ik/

shortlink

Related Articles

Post Your Comments


Back to top button