CinemaLatest NewsNEWS

വരുമാനമില്ല; ടാക്സ് ഒഴിവാക്കിതരണമെന്ന സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പരാതി കണ്ട് ഞെട്ടി; നടന്റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് കോടതി

ആറര ലക്ഷത്തിന്റെ നികുതി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് രജനീകാന്ത് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

തമിഴിലെ മുൻനിര താരമായ രജനീകാന്തിനെ വിമർശിച്ച് കോടതി. ചെന്നൈ കോടമ്പാക്കത്തെ തന്റെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിന് ചെന്നൈ കോർപറേഷൻ ചുമത്തിയ ആറര ലക്ഷത്തിന്റെ നികുതി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് രജനീകാന്ത് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ലോകമെങ്ങും ബാധിച്ച കൊറോണ ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി മണ്ഡപം അടഞ്ഞു കിടക്കുകയാണെന്നും വരുമാനമില്ലെന്നും അതുകൊണ്ട് നികുതിയിളവ് നൽകണമെന്നും താരം പരാതിയിൽ വ്യക്തമാക്കിയത്, ഇത്തരം പരാതികളുമായി കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നാണ് കേസ് വാദിച്ച താരത്തിന്റെ വക്കീലിനോട് ജഡ്‌ജി പറഞ്ഞത്. പ്രോപ്പർട്ടി ടാക്‌സിന് പ്രോപ്പർട്ടിയിൽ നിന്നുമുള്ള വരുമാനവുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ കോടതി ഇത്തരം കാര്യങ്ങള്‍ കോർപറേഷനുമായിട്ടാണ് സംസാരിക്കേണ്ടതെന്നും വ്യക്തമാക്കി.

കോടതിയിൽ നിന്ന് വിമർശനം നേരിട്ടതിനെ തുടർന്ന് കോടതിയിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ജഡ്‌ജി താക്കീത് നൽകിയതിനെ തുടർന്ന് കേസ് പിൻവലിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button