വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോള്‍ മോതിരവിരലില്‍ ഭര്‍ത്താവിന്റെ പേര് ആലേഖനം ചെയ്ത് നടി നിതി ടെയ്ലര്. താരത്തിന്റെ വലതു കൈവിരലില്‍ ഭർത്താവിന്റെ പേര് പരിക്ഷിത് എന്ന് ടാറ്റൂ ചെയ്തിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. പരിക്ഷിത് ബവാ എന്നാണ് നിതിയുടെ ഭര്‍ത്താവിന്റെ പേര്.
ഭര്‍ത്താവിന്റെ പേര് മോതിരവിരലില്‍ ടാറ്റൂ ചെയ്യണമെന്നത് വിവാഹിതയായ അന്നുമുതലുള്ള തന്റെ സ്വപ്നമായിരുന്നുവെന്നും വിവാഹ ജീവിതത്തിന്റെ രണ്ട് മാസം പൂര്‍ത്തിയായതിനുള്ള ആനിവേഴ്സറി സമ്മാനമാണ് ഇതെന്നും നിതി പറയുന്നു . ഭര്‍ത്താവിന്റെ പേര് വളരെ വലുതും തന്റെ കൈവിരലുകള്‍ ചെറുതുമാണെങ്കിലും ഒപ്പിച്ചെടുത്തു എന്നും നിതി ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.
Post Your Comments