GeneralLatest NewsMollywoodNEWS

വേറൊരു ഇമേജ് ആണ് കനിക്കെന്ന്, ഓഡീഷന്‍ ചെയ്യാന്‍ പോലും ചിലപ്പോള്‍ വിളിക്കില്ല; ഒരിക്കൽ അഭിനയം നിര്‍ത്താന്‍ ആലോചിച്ച കനിയുടെ അഭിനയവഴികൾ

നല്ല വേഷങ്ങള്‍ ലഭിക്കാനായി വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് പറയുന്ന സംവിധായകര്‍ക്കെതിരെ വിമർശനം

അന്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നടി കനി കുസൃതിയാണ്. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് താരത്തിന് പുരസ്കാരം. അഭിനയത്തിലേക്കെത്തിയത് എങ്ങനെയെന്ന് ചോദിച്ചപ്പോൾ ഒരു അഭിമുഖത്തിൽ കനി പറഞ്ഞത് അഭിനയമെന്നും പാഷന്‍ കൊണ്ടല്ല എത്തിയതെന്നാണ്. ‘നാടകങ്ങളില്‍ അഭിനയിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാതിരുന്ന സമയത്ത് ഒരു സഹായത്തിന് എന്ന രീതിയിലാണ് പോയത്. അഭിനയിക്കാനറിയില്ലെങ്കിലും നാടക സംഘത്തിന് ഒരു പെണ്‍കുട്ടിയെ വേണമായിരുന്നു. അങ്ങനെ വല്ലാത്ത ഗതികേടിലായ സമയത്ത് സഹായിക്കനായി പോയതാണ്’,

2003ല്‍ അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേയ്ക് ചുവടുവച്ച കനി കോക്ക്‌ടെയില്‍, ഉറുമി, നോര്‍ത്ത് 24 കാതം തുടങ്ങിയ ചിത്രങ്ങളിലും വേഷമട്ടിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന കഥാപാത്രങ്ങള്‍ തേടിയെത്തുമ്ബോഴും മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ താരത്തിനെ തേടി എത്തിയിരുന്നില്ല. എന്നാൽ പലപ്പോഴും വിവാദങ്ങളിൽ താരം നിറഞ്ഞിരുന്നു.

read  also:പിന്നെ കോണ്‍ഗ്രസ്​, ഇന്നലെ ബി.ജെ.പി. ഖുശ്​ബു സി.പി.ഐ.എമ്മില്‍ ചേരുമെന്ന്​ പ്രതീക്ഷിക്കുന്നതിലും അത്​ഭുത മൊന്നുമില്ല; അവസരവാദിയെന്നു രഞ്​ജിനി

നല്ല വേഷങ്ങള്‍ ലഭിക്കാനായി വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് പറയുന്ന സംവിധായകര്‍ക്കെതിരെ വിമർശനം ഉയർത്തിയാണ് വാർത്തകളിൽ ഇടം പിടിച്ചത്. അവസരങ്ങളെക്കാള്‍ അധികം നിലപാടുകളില്‍ ഉറച്ച വ്യക്തിത്വമാണെന്ന് കനി തെളിയിച്ചത് ശക്തമായ തുറന്നുപറച്ചിലുകളിലൂടെയാണ്. വിട്ടുവീഴ്ചകള്‍ക്കായി നിര്‍ബന്ധങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയെന്ന് പോലും കനി പങ്കു വച്ചിരുന്നു.

‘ഓഡീഷന് പങ്കെടുത്തോട്ടെ എന്ന് പലരോടും ഞാന്‍ അങ്ങോട് ചോദിക്കാറുണ്ട്. ചിലരോടൊക്കെ ചോദിക്കുമ്ബോള്‍ പറയും, വേറൊരു ഇമേജ് ആണ് കനിക്കെന്ന്. ഓഡീഷന്‍ ചെയ്യാന്‍ പോലും ചിലപ്പോള്‍ വിളിക്കില്ല’, മുമ്ബ് നല്‍കിയ അഭിമുഖത്തില്‍ കനി പറഞ്ഞു

അഭിനയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിടത്തുനിന്ന് മികച്ച നടിയായി അംഗീകരിക്കപ്പെടുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button