വിഷം കലരാത്ത ഭക്ഷണം ആവശ്യകാരിലേക്ക് എത്തിക്കാൻ പുതിയ സംരംഭവുമായി നടനും സംവിധായകനുമായ ശ്രീനിവാസന്‍. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീനീസ് ഫാം എന്ന പേരിലാണ് ശ്രീനവാസന്‍ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. വിഷരഹിത ഭക്ഷണം ആവശ്യക്കാരില്‍ എത്തിക്കുകയും ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി.അത്യാധുനിക ഓര്‍ഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്‌നോളജി വിഭാഗമാണെന്നും ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പ്,
ജൈവകൃഷി മേഖലയില്‍ ഒരു ചുവുടുകൂടി വയ്ക്കുകയാണ്. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക,ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിന്‍തുണണ ശക്തമാക്കുക എന്നതെല്ലാമാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
ശ്രീനീഫാംസ് എന്നൊരു കമ്ബനി ഇതിനായി സമാന ചിന്താഗതിക്കാരായ കൂട്ടാളികളുമായി ചേര്‍ന്ന് രൂപീകരിച്ചു കഴിഞ്ഞു.കൃഷിയില്‍ താല്‍പ്പര്യമുള്ളവരുടേയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയും കൃഷി ശാസ്ത്രജ്ഞരുടെയും ഒരു കൂട്ടായ്മയാണിതിനുപിന്നില്‍.ശ്രീനി ഫാംസിന്റെ ലോഗോ ഇതോടൊപ്പം അവതരിപ്പിക്കുന്നു.
ജൈവകൃഷി ശക്തമാക്കുകയും അത്യാധുനിക ജൈവകൃഷി രീതികള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പ്രചാരമുള്ള തികച്ചും ആധുനികമായ ജൈവകൃഷി രീതികള്‍ നമ്മുടെ നാട്ടില്‍ നടപ്പിലാക്കാനാണ് ശ്രീനിഫാംസ് ലഷ്യമിടുന്നത്.
രണ്ടു തലങ്ങളായിട്ടാണ് ശ്രീനീഫാംസ് ന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുക.
ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് അതില്‍ ആദ്യഘട്ടം.
വയനാട്ടിലും, ഇടുക്കിയിലും, തൃശൂരും, എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
അതിനായി ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് ഉള്ള കര്‍ഷകര്‍,അല്ലെങ്കില്‍ ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ താല്പര്യമുള്ള കര്‍ഷകര്‍ എന്നിവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പുരോഗതിയിലാണ്.
മെച്ചപ്പെട്ട വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ശൃംഖലയും കൂടാതെ പച്ചക്കറികളുടെയും, പഴങ്ങളുടെയും, ധാന്യങ്ങളുടെയും കയറ്റുമതിക്കുമുള്ള സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി കമ്ബനി ഒരുക്കിയിട്ടുണ്ട്.
ഇപ്പോള്‍ എറണാകുളത്തു കണ്ടനാട് നിലവിലുള്ള സ്വന്തം വിപണന കേന്ദ്രത്തോടൊപ്പം, ജൈവ ഉല്‍പ്പന്നങ്ങള്‍ മതിയായി ലഭ്യമാകുന്ന മുറയ്ക്ക് ജില്ലകള്‍ തോറും വിപണകേന്ദ്രം തുടങ്ങാന്‍ പദ്ധതിയുണ്ട്.
2021 ജനുവരിയോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള മൊബൈല്‍ ആപ്പ് നിലവില്‍ കൊച്ചിയില്‍ പരീക്ഷണ ഘട്ടത്തിലാണ്.ഇതിലൂടെ പച്ചക്കറികള്‍ ,പഴങ്ങള്‍,ധാന്യങ്ങള്‍,വിത്തുകള്‍,വളങ്ങള്‍ ,ഓര്‍ഗാനിക് കീടനാശിനികള്‍ എന്നിവയെല്ലാം ഒരു ക്ലിക്കില്‍ വീട്ടിലെത്തും.
രണ്ടാമതായി കമ്ബനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓര്‍ഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണ്.
ബയോഫെര്‍ട്ടിലൈസര്‍സും ബയോ കണ്‍ട്രോള്‍ ഏജന്റസും വികസിപ്പിച്ചെടുക്കുന്നതിന് ലാബ് സംവിധാനം പ്രോജക്റ്റിന്റെ ഭാഗമായി എറണാകുളത്തെ കളമശ്ശേരി ബയോ ടെക്കനോളജി പാര്‍ക്കിലായി(BioNest) ഒരുക്കിയിട്ടുണ്ട്.രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളോജിയും,കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയും ഈ പ്രോജെക്ടില്‍ സാങ്കേതിക സഹായികളായി കൂടെയുണ്ട്.
ഈ ശ്രമത്തില്‍ ഞങ്ങളോട് സഹകരിക്കാന്‍ താല്പര്യമുള്ള ജൈവകര്‍ഷകര്‍ ,ജൈവകര്‍ഷക കൂട്ടായ്മകള്‍ ,ജൈവകൃഷിയില്‍ പ്രാഗല്‍ഭ്യമുള്ളവര്‍ ദയവായി പേര്,ജില്ല ,പഞ്ചായത്ത്,സ്ഥലത്തിന്റെ വിസ്തൃതി,ഇപ്പോളുള്ള കൃഷിയുടെ ഡീറ്റെയില്‍സ്,പ്രാഗല്‍ഭ്യം, മൊബൈല്‍ നമ്ബര്‍ എന്നിവ വ്യക്തമാക്കി WhatsApp അയക്കുക.WhatsApp number 9020600300
Post Your Comments