സംവിധായകന് പുറമേ എന്ത് കൊണ്ട് ക്യാമറയ്ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ മറുപടി ലാല്‍ ജോസ് സംവിധായകനുണ്ട്. ഒരു നടനായി അഭിനയിക്കുമ്പോള്‍ മറ്റുളളവരുടെ സെറ്റില്‍ പോയി അവര്‍ സിനിമ എടുക്കുന്നത് എങ്ങനെ ആണെന്ന് അടുത്ത് നിന്ന് മനസിലാക്കാനുള്ള ഭാഗ്യം ലഭിക്കുമെന്നും എന്നാല്‍ സംവിധയകനായി മാത്രം തുടര്‍ന്നാല്‍ തന്റെതല്ലാത്ത ഒരു സെറ്റില്‍ പോയിരിക്കാന്‍ കഴിയില്ലെന്നും ലാല്‍ ജോസ് പറയുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘ഓം ശാന്തി ഓശാന’ എന്ന സിനിമയില്‍ നസ്രിയയുടെ അച്ഛന്റെ വേഷം ചെയ്യാനുള്ള അവസരം വന്നപ്പോള്‍ ഭാര്യ പറഞ്ഞത് ഒരേയൊരു കാര്യം മാത്രമാനെന്നും തന്നിലെ അഭിനേതാവിനെ വിലയിരുത്തി കൊണ്ട് ലാല്‍ ജോസ് പറയുന്നു.
‘മരണം വരെ സിനിമയില്‍ ഉണ്ടാകണമേ എന്ന ആഗ്രഹമേയുള്ളൂ. ‘ഓംശാന്തി ഓശാന’യില്‍ നസ്രിയയുടെ അച്ഛന്റെ വേഷം ചെയ്യാനാണ് എനിക്ക് അഡ്വാന്‍സ് നല്‍കിയത്. നസ്രിയയെപ്പോലെ ഒരു മിടുക്കിയുടെ അച്ഛനാകാനുള്ള സൗന്ദര്യം എനിക്ക് ഇല്ല എന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അത്രയും വലിയ വേഷം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കും ഇല്ലായിരുന്നു. ഞാനാണ് ഒടുവില്‍ അവരെ രണ്‍ജി പണിക്കരടുത്തേക്ക് അയച്ചത്. എന്റെ അടുത്ത് അഭിനയിക്കാന്‍ ആവശ്യപ്പെടുന്നവരില്‍ കൂടുതലും പുതുമുഖ സംവിധായകരാണ്. ഞാന്‍ ഒരു പഠനത്തിനായാണ് ഈ ക്ഷണം ഉപയോഗിക്കുന്നത്. സിനിമയിലെ ആദ്യ പത്ത് വര്‍ഷങ്ങള്‍ ഞാന്‍ അസ്സിസ്റ്റന്റും, അസോസിയേറ്റുമൊക്കെയായിരുന്നു. സ്വതന്ത്ര സംവിധായകനായതോടെ മറ്റൊരു സംവിധായകന്റെ സെറ്റില്‍ പോയി അവരുടെ വര്‍ക്ക് അടുത്തു കാണുവാനുള്ള അവസരമില്ലാതെയായി. നടന്റെ മേല്‍വിലാസത്തില്‍ ഇപ്പോള്‍ അത് നടക്കുന്നുണ്ട്’
Post Your Comments