സിനിമാ ചിത്രീകരണത്തിനടിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്.
രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായ ‘കള’യുടെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ടോവിനോയ്ക്ക് പരിക്കേറ്റത്. എന്നാൽ ഇത് കാര്യമാക്കാതെ തുടര്‍ന്നും സെറ്റിലെത്തിയ താരം വേദന കലശലായതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്തരിക രക്തശ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആഞ്ചിയോഗ്രാം പരിശോധനയില്‍ ആരോഗ്യനില മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പിന്നീട് മുറിയിലേക്ക് മാറ്റി.
Post Your Comments