കേരളക്കരയുടെ പ്രിയതാരമാണ് സുരേഷ് ഗോപി, 14 കുടുംബങ്ങൾക്ക് രക്ഷകനായെത്തിയ താരത്തിന്റെ കഥയ്ക്ക് സോഷ്യൽ മീഡിയകളിൽ വൻ വരവേൽപ്പ്.
തൃശ്ശൂരിലെ പുത്തൂരിൽ ആനക്കുഴിയില്‍ പതിനാല് കുടുംബങ്ങള്‍ക്ക് മീതെ നിന്ന ഭീഷണി സുരേഷ് ഗോപി എംപി ഇടപെട്ട് നീക്കം ചെയ്തു. കുടുംബങ്ങള്‍ക്ക് ഭീഷണിയായി നിന്ന കൂറ്റന്‍ തേക്കുമരങ്ങളാണ് മുറിച്ച് നീക്കിയത്. ഒരു മാധ്യമത്തിലൂടെ വിവരം അറിഞ്ഞ സുരേഷ് ഗോപി മരം മുറിക്കാന്‍ പണം അനുവദിച്ചു നൽകുകയായിരുന്നു.
കുഞ്ഞുങ്ങളടക്കമുള്ളവർ കാറ്റും മഴയും വരുമ്പോൾ വർഷങ്ങളായി ഭയന്നാണ് കഴിഞ്ഞിരുന്നത്. പതിനാലു കുടുംബങ്ങളുടേയും കണ്ണീര് സുരേഷ് ഗോപി എം.പി. കണ്ടത് മാധ്യമങ്ങളിലൂടെ ആയിരുന്നു. ഉടൻ തന്നെ പരിഹാരം കാണുകയും ചെയ്തു.
വാർത്ത ശ്രദ്ധയിൽ പെട്ട ഉടനെ തൃശൂരിലെ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.നാഗേഷിനെ വിളിച്ച് കുടുംബങ്ങളെ സഹായിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സുരേഷ് ഗോപി എം.പിയുടെ ആവശ്യപ്രകാരം ഉടൻതന്നെ ജനങ്ങളുടെ ഭീഷണിയായി നിന്ന മരങ്ങൾ മുറിച്ച് മാറ്റുകയായിരുന്നു.
Post Your Comments