
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണു ജീവ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവിയും ഭാര്യ അപര്‍ണയും ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് അപര്ണയ്ക്ക് നേരിടേണ്ടി വന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അപര്‍ണ.
താരത്തിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ ..
“എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്ബന്മാരുടെയും ശ്രദ്ധക്ക്. എന്റെ ഫോട്ടോസില്‍ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിംഗ് നടത്തിയോ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല. അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്. എന്ത് ധരിക്കണമെന്നുള്ളത് ഞാന്‍ തീരുമാനിക്കും… എല്ലാ ഞരമ്ബന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ. നിങ്ങള്‍ അത്രക്ക് വലിയ തോല്‍വികളാണ്. നിങ്ങളെ പോലെയുള്ള മാനസിക രോഗികള്‍ നന്നാവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം”
– അപര്‍ണ
Post Your Comments